Tuesday 1 November 2011

ഡബിൾ വിഷൻ ബ്രൌസർ

ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിൽ പെട്ടന്ന് ചങ്ങാതിയുടെ ഒരു മെയിൽ. ഒരു യൂട്യൂബ് വീഡിയോയുടെ ഒരു ലിങ്ക്. ഓഫീസിലെ തിരക്കുകൾക്കിടയിലും ജോലിക്ക് തടസമുണ്ടാക്കാതെ അതൊന്ന് കാണണമെങ്കിൽ അൽപ്പം മെനക്കേട് തന്നെ. ഒരു വിൻഡോയിൽ വീഡിയോയും മറ്റൊന്നിൽ ഇന്ന് തന്നെ നൽകേണ്ട ഒരു പ്രസന്റേഷന്റെ ജോലികളും. വിൻഡോകൾ മാറ്റി മാറ്റി മടുത്തോ? ജോലിക്കിടയിലെ ഈ ടെൻഷൻ ഒഴിവാക്കാൻ ഇപ്പോൾ ഒരു മാർഗമുണ്ട്. അതാണ് ഡബിൾ വിഷൻ ബ്രൌസർ. ഇതുവഴി നമ്മൾ വർക്ക് ചെയ്യുന്ന വിൻഡോയുടെ പിറകിലായി ഒരു ട്രാൻസ്പരന്റ് വിൻഡോയിൽ നമുക്കിഷ്ടമുള്ള വീഡിയോ പ്ലേ ചെയ്യാം. ഇനി വിൻഡോകൾ സ്വിച്ച് ചെയ്യേണ്ട ബുദ്ധിമുട്ടില്ല. പിറകിൽ വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം തന്നെ നമുക്ക് ജോലികൾ തടസമില്ലാതെ ചെയ്യാം. ഇനി പെട്ടന്ന് വീഡിയോ സ്ക്രീൻ ഹൈഡ് ചെയ്യണമെന്നുണ്ടോ ? ഒരു കീസ്ട്രോക്കിലൂടെ അതും സാധ്യമാക്കാം. (ശബ്ദം മ്യൂട്ടാക്കിക്കൊണ്ടു തന്നെ). 

ഇവിടെനിന്ന് പ്രോഗ്രാം ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾക്കിഷ്ടമുള്ള വീഡിയോ സൈറ്റ് സന്ദർശിക്കുക. (കാണേണ്ട വീഡിയോയുടെ URL നേരിട്ട് ഡബിൾ വിഷന്റെ അഡ്രസ് ബാറിലേക്ക് നൽകുന്നതായിരിക്കും എളുപ്പം). വീഡിയോ പ്ലേ ആയി തുടങ്ങിയാൽ പ്രധാന മെനുവിൽ കാണുന്ന “Double Vision” എന്ന ബട്ടൺ അമർത്തുക.





ഇനി നിങ്ങൾ വർക്ക് ചെയ്യുന്ന വിൻഡോയുടെ പിറകിലായി വീഡിയോ പ്ലേ ആവുകയായി. വീഡിയോ സ്ക്രീനിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലി തുടരാം. വീഡിയോയുടെ ട്രാൻസ്പരൻസി മാറ്റുവാനായി ഈ കാണുന്ന സ്ലൈഡർ ഉപയോഗിക്കാം. ഇനി ഈ മോഡിൽനിന്ന് തിരിച്ചുവരുവാനായി ഒന്നുകിൽ മുകൾവശത്തു കാണുന്ന  
X ബട്ടൺ അമർത്തുകയോ CTRL + ALT കീ അമർത്തുകയോ ചെയ്യുക. ഇങ്ങനെ പ്ലേ ആവുന്ന വീഡിയോ സ്ക്രീൻ പെട്ടന്ന് അപ്രത്യക്ഷമാക്കാനായി CTRL + ESC കീ അമർത്തുക. ഇതോടെ വീഡിയോ സ്ക്രീനിൽ നിന്ന് കാണാതാവുകയും ഓഡിയോ മ്യൂട്ട് സ്റ്റേജിലേയ്ക്ക് മാറുകയും ഡബിൾ വിഷൻ ബ്രൌസറിന്റെ ഐകോൺ ടാസ്ക് ബാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. ഈ കീകൾ ഒന്നുകൂടി അമർത്തിയാൽ ബ്രൌസറിനെ വീണ്ടും സ്ക്രീനിലേയ്ക്ക് തിരിച്ചുകൊണ്ടുവരാം.

സൈബര്‍ ജാലകം സൈറ്റ്ന് നന്ദി

2 comments:

faisu madeena said...

താങ്ക്സ്

Unknown said...

എന്തിനാ താങ്ക്സ് ചുമ്മാ