Saturday 19 May 2012

ഫേസ്ബുക്ക്‌ ..എന്നാ മഹാ സംഭവം


ഫേസ്ബുക്കില്‍ കുപ്രചാരണങ്ങള്‍ പെരുകുന്നു ...........പണ്ടത്തെ ..നമ്മുടെ നാട്ടുമ്പുറത്തെ ചില പരദൂഷണ  പെണ്ണുങ്ങളുടെ പിന്‍ഗാമിയായി ഫേസ്ബുക്കില്‍ ചില ഞരമ്പുരോഗികള്‍ പെരുകുന്നു .....കാലത്തിനൊത്ത് കോലം മാറണമല്ലോ ..പണ്ട് വേലിക്കലും അടുക്കുകവശത്തും ആണെങ്കില്‍ ഇന്ന് ഫേസ്ബുക്ക്‌ ആണവരുടെ തട്ടകം ..ലൈക്കിനും കമെന്റിനും വേണ്ടി എന്തും വിളിച്ചുകൂവാം.. അന്ന് രഹസ്യമായി ആണെങ്കില്‍ ഇന്ന് പരസ്യമായി .......

ഇന്ന് ഫേസ്ബുക്ക്‌ ,ട്വിറ്റര്‍,ഗൂഗിള്‍ + ,എന്നിവ ഇന്ന് നമ്മള്‍ മലയാളികളുടെ ഒരു ദിനചര്യയായി മാറുകയാണ് ...കുളിച്ചില്ലങ്കിലും പല്ലുതേച്ചില്ലങ്കിലും അവര്‍ ദിവസവും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും  ചില പെണ്ണുങ്ങള്‍ ..ചോറ് വെന്തോ എന്ന് നോക്കാതെ ..ലൈക്‌ കിട്ടിയോ കമന്റ് കിട്ടിയോ എന്ന് മോണീറ്ററില്‍ കണ്ണും മിഴിച്ചു നോക്കി നില്‍ക്കും .....അതൊക്കെ പോട്ടെ ..അത് അവരുടെ കുടുംബ കാര്യങ്ങള്‍ ..ഞാന്‍ വെറുതെ തല ഇടുന്നില്ല ..നമുക്ക് വിഷയത്തിലേക്ക് വരാം ....
 ഫേസ് ബുക്ക്‌ എന്നാ മാധ്യമം .നമുക്ക് പലതും പറയാനുള്ള ...വേദിയാവുന്നതൊക്കെ നല്ലതാണു ..പക്ഷെ അധികമായാല്‍ പാല്‍പായിസവും എന്‍ഡോസള്‍ഫാന്‍ ആവും ...

കുറച്ചു നാള്‍ മുമ്പ് എന്നത്തെപോലെ ഞാന്‍ ഫേസ്ബുക്ക്‌ ലോഗ് ഇന്‍ ചെയ്തു ...അപ്പോള്‍ നോമിന്റെ ഗ്രൂപ്പ്‌ ആയ കുട്ടിയും കോലില്‍  ആരോ യെന്തോ പോസ്റ്റ്‌ ചെയ്തു ...എന്താണാവോ ..ആവൊ.. അപ്പോള്‍ അതാ ഒരു ടിപ്പ് ..നമ്മള്‍ ATMല്‍ കയറുമ്പോള്‍ ആരെങ്കിലും ഭീഷിണിപെടുത്തി കാശു എടുത്തു കൊടുക്കാന്‍ പറഞ്ഞാല്‍ ....പേടികാതെ ...പിന്‍ നമ്പര്‍ തിരിച്ചു കൊടുത്താല്‍ മതി പൈസ പകുതി വന്നു സ്റ്റക്ക് നില്‍ക്കയും അടുത്ത പോലീസ് സ്റ്റേഷനിലേക്ക് മെസ്സേജ് പോവുമെന്നും ..ആഹാ അത് കൊള്ളാമല്ലോ എന്ന് തോന്നി ഞാനും കൊടുത്തു ഒരു ലൈക്‌ ..പിന്നെ ഞാന്‍ ഇത് ബാങ്കിലെ ഒരു കുട്ടുകാരനോട് ചോദിച്ചപ്പോ ...ദോ ലവന്‍ ഇതെല്ലാം കേട്ട് ..അന്തം വിട്ടു നില്‍കുന്നു ....."ഇതെപ്പോ ഞാനറിഞ്ഞില്ലല്ലോ"..ഞങ്ങള്‍ ഇതിനെപറ്റി അന്വേഷിച്ചപ്പോ ..സത്യമല്ല എന്ന് തെളിഞ്ഞു ..ആ പോസ്റ്റ്‌ നിങ്ങളും കണ്ട് മണ്ടന്മാര്‍ ആയതായി വിശ്വസിക്കുന്നു ....ഇനിയും ഉണ്ട് ഉദാഹരണം ..കോമഡിയുടെ രാജകുമാരനായ ജഗതി ചേട്ടന്‍ അന്ന് അപകടത്തില്‍ പെട്ട് ഒരു മാസം കഴിഞ്ഞപ്പോ ......ദേ വന്നു അടുത്ത പോസ്റ്റ്‌ ..അദ്ദേഹം മക്കളെയും ഭാര്യയെയും തിരിച്ചറിഞ്ഞു ..അദേഹം ഐ പോടില്‍ പാട്ട് കേള്‍ക്കുന്നു ..ലാപ്പില്‍ സിനിമ കാണുന്നു .(മൈക്കില്‍ ജാക്സണ്‍ന്‍റെ ത്രില്ലര്‍ മൂണ്‍ വോക് ചെയ്തു എന്ന് പറയാഞ്ഞത് ഭാഗ്യം)...ആ പോസ്റ്റിനോ .ലൈക്കിന്റെയും കമന്റിന്റെയും പെരുമഴ .......രണ്ടു ദിവസം കഴിഞ്ഞുള്ള പത്രത്തില്‍ ...ജഗതിയുടെ നില അങ്ങനെതന്നെ തുടരുന്നു ..അദ്ദേഹം..ആ ഷോക്കില്‍ നിന്ന് വിട്ടുമാറിയിട്ടില്ല ...എന്ന് വായിച്ചപ്പോ ...ദോ ..ആ പോസ്റ്റ്‌ ഇട്ട തെണ്ടികളെ കൊന്നു കൊലവിളിക്കാനുള്ള ദേഷ്യം വന്നു ....ജഗതിയെ പോലുള്ള നടനെ ഈ അവസ്ഥയിലും ചിലര്‍  ചൂഷണം ചെയ്യുന്നു ....നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ ....പിന്നീട് ലിവന്മാര്‍ കാരണം പണി കിട്ടിയത് ..ചില സിനിമകള്‍ക്ക് ആണ് ..ചില സിനിമ ഇറങ്ങുന്നതിനു മുന്നേ ..ആ സിനിമ കണ്ടത് പോലെ ചില നിരുപണങ്ങള്‍ ...പടം പൊളി ....അങ്ങനെ ആ സിനിമയും ഗുഹ ബുഹ ...എന്നും പറഞ്ഞു പോസ്റ്റുകള്‍ ഇടുന്നു ...ഇതൊക്കെ ഏറ്റു പിടിക്കാന്‍ ചില മണ്ടന്മാരും ...
മലയാളികള്‍ക്ക് മറ്റുള്ളവരെ കളിയാക്കാന്‍ നല്ല ഉത്സാഹം ആണല്ലോ ... കുറച്ചു നാള്‍ മുന്‍പ് മലയാളികള്‍ രായപ്പന്‍ എന്ന് വിളിക്കുന്ന പ്രിഥ്വിരാജ് ആണ് ..പക്ഷെ ആ കളിയാക്കല്‍ കൊണ്ട് പുള്ളി രക്ഷപെട്ടു എന്ന് വേണം പറയാന്‍ ......നമ്മുടെ മുന്‍ ലോകസുന്ദരി ഐശ്വര്യറായ് യോടൊപ്പം ഭര്‍ത്താവായി ,,ഒരു മുഴുനീള റോള്‍ ചെയ്യാന്‍ പ്രിഥ്വിക്ക് കഴിഞ്ഞു ...ഇതൊക്കെ ആരും കണ്ടില്ലേ ?...തെറ്റുകള്‍ കണ്ട് പിടിക്കാന്‍ മലയാളികള്‍ക്ക് നല്ല കഴിവാ ..നല്ലത് ഒന്നും നമ്മുടെ കണ്ണിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി പോലും പോവില്ല .....ഒരാള്‍ നൂറു ശരി ചെയ്താല്‍ ആരും പോസ്റ്റ്‌ ഇടില്ല ....അയാള്‍ ഏതെങ്കിലും അബദ്ധം കാണിച്ചാല്‍ ...പിന്നെ തുടങ്ങും ചിലര്‍ ഫോട്ടോഷോപ്പും മറ്റുമായി ...അയാളെ കൊന്നു കൊലവിളിക്കാന്‍ .....ഫേസ്ബുക്കില്‍ ലൈക്കിനും കമന്റിനും വേണ്ടി എന്തും വിളിച്ചു കൂവാന്‍ ഇവന്മാര്‍കൊക്കെ ഒരു നാണവും ഇല്ലേ ?..ഒരു ലൈക്‌ കൊണ്ട് നിങ്ങള്ക്ക് എന്ത് കിട്ടാനാ ..ലൈക്കിനായി ജീവിക്കുന്നവരെ നിങ്ങള്‍ ഇത് വായിക്കു ....ഇനിയെങ്കിലും സത്യമുള്ള പോസ്റ്റുകള്‍ ഇടു ..ലൈക്കും കമന്റും ഷെയറും നിങ്ങള്ക്ക് കിട്ടും ......പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല ..എന്‍റെ പുതിയ ഫോട്ടോ ആരെങ്കിലും ലൈക്‌ ചെയ്തോ ആവോ ...ഞാന്‍ നോക്ക്ട്ടെ .....ഹി ഹി