Sunday 30 October 2011

അപ്രിയ ഗാനങ്ങള്‍

ഞാന്‍ രാവിലെ എഴുനേറ്റ് ഞാന്‍ ഇന്ന് എന്ത് എഴുതും ആലോചന..... പുകഞ്ഞ ആലോചന...... അവസാനം കിട്ടി.. "ഞാന്‍ വെറുത്ത പാട്ടുകള്‍"
അങ്ങനെ ഞാന്‍ എഴുതി തുടങ്ങി... ഞാന്‍ പാട്ടില്‍ മാനദണ്ടമാക്കുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട് .. മനസിലാകുന്ന ഭാഷ ,ഉച്ചാരണ ശുദ്ധി ,പിന്നെ നല്ല വരികള്‍ ,നല്ല  ഈണം .
എന്‍റെ അപ്രിയ ഗാനങ്ങളില്‍ ഒന്നാമത്തെ പാട്ട് 
രക്ത സാക്ഷികള്‍ സിന്താബാദ് എന്ന സിനിമയിലെ  ഒ എന്‍ വി  കുറുപ്പ് എഴുതി എം ജി  രാധാകൃഷ്ണന്‍ ഈണം നല്‍കി എം ജി ശ്രീകുമാര്‍ ചിത്ര എന്നിവര്‍ പാടിയ "നമ്മള് കൊയ്യും വയല്‍ എല്ലാം നമ്മുടേതാകും പെങ്കിളിയെ ".....ഈ പാട്ടില്‍ എന്ത് വരിയാണിത് ഒ എന്‍  വി  എഴുതി വച്ചിരികുനത് ...നിങ്ങള്‍ പറയു പണിക്കാര്‍ കൊയ്ത വയല്‍ അവരുടെ പേരില്‍ എഴുതി കൊടുക്കണോ ..ഇതു എന്ത് ന്യായം ...എങ്കില്‍ വീട്ടില്‍ പണിക്ക് വരുന്ന വേലക്കാരിക്ക് നമ്മള്‍ വീട് എഴുതി കൊടുക്കണമല്ലോ .അതു കൊണ്ട് എനിക്ക് ഈ പാട്ട് ഇഷ്ടമല്ല ..
പിന്നെ ആല്‍ബം സോങ്ങുകള്‍ എനിക്ക് ഒട്ടും ഇഷ്ടമല്ല എല്ലാത്തിനും ഒരേ ഈണം ..പാടുന്നതോ കുഴുതയുടെ ശബ്ദം ഉള്ളവന്മാര്‍ ..പേരോ .നിനയ്കായ്‌ .ഓര്‍മയ്കായ്‌ ,വെണ്ടകായ്,പാവകായ് ....
പുതിയ പാട്ടുകള്‍ ആണ് കഷ്ട്ടം .മലയാളം പാട്ടുകള്‍ക്കിടയില്‍ ഇംഗ്ലീഷ് വരികള്‍ കുത്തി കയറ്റുന്നു ..ഇതൊക്കെ ഇവിടെ ആരും കാണാന്‍ ഇല്ലെ ....?...പിന്നെ remix പണ്ടുള്ള നമ്മുടെ മഹാരഥന്മാര്‍ പാടി സൂപ്പര്‍ ഹിറ്റ്‌ ആക്കിയ പാട്ടുകള്‍ വീണ്ടും എടുത്ത് കോപ്രായം കാട്ടുനത് കണ്ടാല്‍ എനിക്ക് തോന്നും എന്‍ഡോസള്‍ഫാന്‍ നിര്‍ത്തല്‍ ആക്കണ്ടായിരുന്നു ..അതില്‍ കുറച്ചു വാങ്ങിയാല്‍ പിന്നെ ഒന്നും അറിയണ്ടല്ലോ,,,,,,,,,

4 comments:

മനോജ് കെ.ഭാസ്കര്‍ said...

ഒരു സംശയം ചോദിച്ചോട്ടെ. താങ്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ കാണുന്ന ആ ഫോട്ടോയും ഒരുതരം റീമിക്സ് അല്ലേ ?
(അസൂയ കൊണ്ട് ചോദിച്ചതല്ല കേട്ടോ)

jayaharig said...

കുറച്ചു ചെറുപ്പമാണ് അല്ലേ

Unknown said...

മനോജ്‌ റീമിക്സ്‌ന്‍റെ കാലം അല്ലെ നാട് ഓടുമ്പോള്‍ അതിന്റെ ഇടയില്‍ കൂടി ഓട്ടോ ഓടികണം

Unknown said...

jayaharig ചെറുപ്പം എന്നത് സാങ്കല്പികം ..എന്ന് മറ്റുള്ളവര്‍ പറയും ഞാന്‍ പറയില്ല