Thursday, 22 December 2011

വെറുതെ എന്തിനാ ഒരു പാര്യ


ഞാന്‍ രാത്രി ക്ഷീണിതനായി (ചുമ്മാ തെണ്ടി തിരിഞ്ഞു നടന്നതി ന്റെ ക്ഷീണം) ഞാന്‍ വീട്ടിലെത്തി ..ഒന്ന് ടി വി കണ്ടാലോ എന്ന് ആഗ്രഹിച്ചു ടി വി യുടെ മുന്നില്‍ എത്തി ..അപ്പൊ വീട്ടില്‍ അമ്മ ഇരിന്നു കാണുന്നു .ഞാനും കമ്പനി കൊടുത്തു ..ഹയ്യോ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേ എനിക്ക് മനസിലായി ..ഇത് നമുക്ക് പറ്റിയ പരിപാടി അല്ലാന്നു ...കുടുംബം കലക്കാന്‍ മനോരമ കൊണ്ട് വന്ന പുതിയ ചാനലിലെ പരിപാടി "വെറുതെ അല്ല ഭാര്യ " ആണ് വില്ലന്‍ ...ഹയ്യോ ഇത് കണ്ടിട്ട് എങ്ങനെ എങ്ങിലും പ്രതികരിച്ചില്ലേല്‍ ഞാന്‍ തൊണ്ട പൊട്ടി ചാവും ..വീട്ടിലെ പെങ്കോന്തന്മാരായ കെട്ടിയോന്മാരെ പിടിച്ചു പാചകം ചെയ്യലും ..മുറ്റമടിക്കലും ..തുണികഴുകലും ...പിള്ളേരെ അപ്പിയിടിപ്പിക്കലും ...ഹോ ദൈവമേ ..ഭാര്യമാര്‍ ചെയുന്ന എല്ലാ പണിയും ചെയ്യണം ഇങ്ങനെ പോയാല്‍ കെട്ടിയോന്മാര്‍ പ്രസവിച്ചും കൊടുകണോ ആവോ ?....
നമ്മുടെയെല്ലാം (ഹിഹി) പ്രിയപ്പെട്ട നടി ശ്വേതാമേനോന്‍ അവതാരിക ആയി വന്ന  പരിപാടിയായത് കൊണ്ടും  അതിന്‍റെ ആശയം കൊണ്ടും വളരെ പ്രശസ്തി പിടിച്ചു നേടിയ പരിപാടി ആണ്" വെറുതെ അല്ല ഭാര്യാ  "...എന്നാലും എന്‍റെ ദൈവമേ ..( സോറി..ഈ പരിപാടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ ഇടയ്ക് ഞാന്‍ ദൈവത്തിനെ വിളിക്കും  )..ഓരോരോ കെട്ടിയോന്മാരുടെ ഗതികേടേ വീട്ടുപണി മൊത്തം പറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്തു മറ്റു ഗതികെട്ട ആണുങ്ങളുടെ ഭാര്യമാരുടെ തെറിയും കേള്‍ക്കണം ..ഇതും കേട്ട് ചിരിച്ചുകൊണ്ട് ഇരിക്കുന്ന സ്വന്തം ഭാര്യാ ..അവന്‍റെ ഒരു ഗതികേടേ ..എന്‍റെ ദൈവമേ ...എന്തൊക്കെ കാണണം ..ഇതല്ല മറ്റൊരു രസം ഇതിലെ ഒരു മത്സരാര്‍ത്ഥി കെട്ടിയോന്‍ ഇരുപതിമുന്നു കേസിലെ പ്രതി ആണെന്ന് ഒരു പ്രമുഖ പത്രം പുറത്തു കൊണ്ടുവന്നു ( ലവന്‍ പുലിയാണ് കേട്ടാ ..)..അങ്ങനെ ഓരോരോ തരികിടകള്‍ കാണിച്ചും പരിപാടി മുന്നേറുമ്പോള്‍ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ..ആദ്യ വര്‍ത്തമാനം പെങ്കോന്തന്മാരായ കെട്ടിയോന്മാരോട് ..നിങ്ങള്‍ക് ഇതിലും ഭേതം പോയി തുങ്ങി ചത്തു കൂടെ ..എന്തിനാ മറ്റുള്ളവരുടെ  മുന്നിലെ കോമാളി ആകുന്നതു ?..തന്നിലെ കുറ്റവും കുറവും വീട്ടില്‍ തന്നെ ഭാര്യയോട് പറയുന്നത് അല്ലെ നല്ലത് എന്തിനാ അരമന രഹസ്യം അങ്ങാടിപാട്ട് ആക്കുന്നത് ..കഷ്ട്ടം ...രണ്ടാമത്തെ വര്‍ത്തമാനം നാണം ഇല്ലാത്ത ഭാര്യമാരോട് ..നിങ്ങള്‍ക് എല്ലാ പണിയും ഭര്‍ത്താവ് ചെയ്യണോ ?..അപ്പോള്‍ കുടുംബത്തിന് വരുമാനം ആരു കൊണ്ട് വരും ?..പറഞ്ഞത് പോലെ ഇപ്പോ ജോലിയുള്ള പെണ്ണുങ്ങളും ഉണ്ടല്ലോ ..ശരി അവര്‍ വീട്ടിലെ പണി മുഴുവനും ചെയ്തോളും ..വേണേല്‍ അടുത്ത വീട്ടിലെ പണിയും ചെയ്യാം ..എന്നാലും എന്‍റെ പോന്നു ചേച്ചിമാരെ .എന്തിനാ തെരുവുപട്ടികള്‍ക്ക് എല്ലിന്‍ കഷ്ണം ഇട്ടു കൊടുക്കുനത് പോലെ സ്വന്തം ഭര്‍ത്താവിനെ മറ്റു പെണ്ണുങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു കൊടുക്കുനത് ..നിങ്ങളെയൊക്കെ മുക്കാലില്‍ കെട്ടി തല്ലണം ...
ചുമ്മാതെയല്ല സ്ത്രീ പ്രേഷകര്‍ ഈ പരിപാടിയെ വല്ലാതെ ഇഷ്ട്ടപെടുന്നത്..ലവളുമാരുടെ ഉള്ളിലിരിപ്പ് ഇത് തന്നെ ഒരു പണിയും ചെയ്യാതെ ടി വി യും കണ്ടു ഇരിക്കുക ......
പിന്നെ എന്താണാവോ ശ്വേതമേനോനെ അവതാരിക ആയി കൊണ്ടുവന്നതിന്‍റെ ഉദ്ദേശം ?..ഇതിനെ ആശയം ശ്വേത മേനോന്‍റെ വീട്ടില്‍ നിന്നാണ് കിട്ടിയത് എന്നൊരു സൂചന ഉണ്ട് ..അവിടെ പുതിയ പുയ്യാപ്ല ആണ് എല്ലാ ജോലിയും ചെയുനത് എന്ന് കേട്ട് ..അപ്പോള്‍ ലവനെയും കൂടി കൂട്ടിയാല്‍ കൊള്ളാം എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ഈ ഹൈ വോള്‍ട്ടേജ് പ്രതിഷേധം .അവസാനിക്കുന്നു ..........എന്‍റെ ദൈവമേ ..മറന്നു .ഞാന്‍ പോട്ടെ ..ഭാര്യയുടെ സാരി കഴുകി കൊടുക്കണം 

സ്വന്തം കേട്ടിയോനെ അവതാരിക കെട്ടിപ്പിടിക്കുനത് കണ്ട് കിളിചോണ്ട്‌ ഇരിക്കുന്ന കെട്ടിയവളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ..കണ്ടോളു 


Tuesday, 6 December 2011

നമ്മള് കൊയ്യും വയല്ലെല്ലാം


പേരിടാത്ത പുഷ്പ്പം

ഇതിനു ആരെങ്ങിലും ഒരു പേര് പറയാമോ ?

കണ്ടന്‍ പൂച്ച

ഒറ്റ ഗേള്‍സിനെ  കാണുന്നില്ലല്ലോ 

Monday, 5 December 2011

മലയാളികളോട് കളിച്ചാല്‍


മുല്ലപെരിയാര്‍ വിഷയം നാട് മുഴുവന്‍ അങ്ങാടിപാട്ട് ആയ നിലയ്ക് ഞാന്‍ മിണ്ടാതെ ഇരിക്കാന്‍ വയ്യ ..വല്ലതും പറയാന്‍ എന്‍റെ നാവ് ചൊറിയുന്നു ........മുപ്പതിലധികം ലക്ഷം ആളുകളുടെ ജീവന്‍ ആണോ തണ്ണിയാണോ വലുതെന്നു ഇനിയെങ്ങിലും പാണ്ടികള്‍ തീരുമാനിക്കണം ..മലയാളികളുടെ ക്ഷമ കേട്ടാല്‍ ജയലളിത അമ്മച്ചിയെ ഞങ്ങള്‍ ഡാമിന്  മുന്‍പില്‍ കൊണ്ടുപോയി നിര്‍ത്തും   ഇനി ഡാം പൊളിഞ്ഞാല്‍ തന്നെ അമ്മച്ചിയുടെ  ഭീമാകാരമായ ശരീരം തടഞ്ഞു നിര്‍ത്തികോളും..അല്ലേല്‍ അവര്‍ക് മലയാളികളെ അറിയാന്‍ വയ്യ .. ബിവറേജ് വെള്ളം ആണ് മുല്ലപെരിയാറില്‍ കിടക്കുന്നതെന്ന് ഞങ്ങള്‍   വിചാരിച്ചാല്‍ ഒരു കേന്ദ്രത്തിന്‍റെയും പാണ്ടികളുടെയും  സഹായം ഇല്ലാതെ  നമ്മുടെ സ്വന്തം കുടിയന്മാര്‍ ഈ പ്രശ്നം തീര്‍ക്കും ..അതിനു ക്രിസ്തുവിന്‍റെ സഹായം കൂടി വേണം പുള്ളിയല്ലേ കാനായിലെ അടിയന്തരത്തിന് വെള്ളം സ്ക്കൊച് ആക്കിയത് ...ഇനി കുറച്ചു സീരിയസ് ആകാം നമ്മുടെ പ്രധാനമന്ത്രി മനോഹന്‍ ചര്‍ച്ചയ്ക് വിളിച്ചപ്പോ ..സുഖവാസത്തിനു  നമ്മുടെ കൊലവറി അമ്മച്ചി ഊട്ടിയില്‍ പോയിരിക്കുന്നു  അവര്‍ക് ചര്‍ച്ചയ്ക് താല്പര്യം ഇല്ല പോലും ...നമ്മുടെ മുന്‍ തലമുറയില്‍ പെട്ട മഹാന്മാര്‍ 950 വര്‍ഷം കരാര്‍ വച്ചത് മണ്ടത്തരം എന്ന് എല്ലാരും പറയുമ്പോഴും അതില്‍ നമ്മുടെ കാരണവന്മാര്‍ പണ്ടികള്‍ക്ക് ഒരു കിടിലന്‍ പണി കൊടുത്താണ് വിട്ടത് ..മുല്ലപെരിയാര്‍ ഇരിക്കുന്ന 3 ഏക്കര്‍ സ്ഥലം അന്ന് വര്‍ഷം 40000 ബ്രിട്ടീഷ്‌ കാശിനു ആണ് പാട്ടം കൊടുത്തത് .അത് ആദ്യ പത്തു വര്‍ഷം തന്നു പിന്നെ അത് എന്തുകൊണ്ടോ തന്നില്ല ..അങ്ങനെയെങ്കില്‍ ഇതുവരെയുള്ള പാട്ടതുക 2060 കോടിയോളം വരും അത് നമ്മള്‍ ചോദിച്ചാല്‍ സന്നിധാനത്ത്‌ അയ്യപ്പന്‍ ഇരിക്കുന്ന പോലെ ഊട്ടിയില്‍ സുഖവസിക്കുന്ന അമ്മച്ചി ഇത് അറിഞ്ഞാല്‍ ഇങ്ങു പുതുപള്ളിയില്‍ വന്നു നമ്മുടെ ചാണ്ടി സാറിന്‍റെ കാല്‍ക്കല്‍ വന്നു "കാപ്പാതിങ്കോ ചാണ്ടി കടവുളേ ..കാപ്പാതിങ്കോ " എന്ന് പറയും ..
ഇതിനു ഇടയില്‍ കൂനിന്മേല്‍ കുരു എന്ന പോലെ പാണ്ടികള്‍ക്ക് വീണ്ടും നമ്മുടെ മലയാളി സംവിധായകന്‍ ഡാം 999 എന്ന സിനിമകൊണ്ട് പണി കൊടുക്കാന്‍ ശ്രമിച്ചു അത് അവര്‍ തമിഴ്നാട്ടില്‍ നിരോധിച്ചു കൊണ്ട് അവര്‍ തിരിച്ചു പണിതു ..ചിലപ്പോ അവര്‍ വിചാരിച്ചു കാണും കുറച്ചു ദിവസം കൂടികഴിഞ്ഞാല്‍ അത് ലൈവ് ആയി നേരിട്ടു കാണാമല്ലോ എന്ന് ..പക്ഷെ ആ സിനിമ കണ്ടു കഴിഞ്ഞാല്‍ തോന്നും ...അത് നമ്മുടെ കൊലവറി അമ്മിച്ചിയും ..കലെന്‍ന്ജര്‍ സാമിയും കാണേണ്ട സിനിമ തന്നെയാണെന്ന് ...
എന്‍റെ പൊന്നു ഗുരുവായൂരപ്പാ നിന്‍റെ ഭക്തയായ ജയലളിതയോട് നീ ഒന്ന് പറ .....