Monday, 5 December 2011

മലയാളികളോട് കളിച്ചാല്‍


മുല്ലപെരിയാര്‍ വിഷയം നാട് മുഴുവന്‍ അങ്ങാടിപാട്ട് ആയ നിലയ്ക് ഞാന്‍ മിണ്ടാതെ ഇരിക്കാന്‍ വയ്യ ..വല്ലതും പറയാന്‍ എന്‍റെ നാവ് ചൊറിയുന്നു ........മുപ്പതിലധികം ലക്ഷം ആളുകളുടെ ജീവന്‍ ആണോ തണ്ണിയാണോ വലുതെന്നു ഇനിയെങ്ങിലും പാണ്ടികള്‍ തീരുമാനിക്കണം ..മലയാളികളുടെ ക്ഷമ കേട്ടാല്‍ ജയലളിത അമ്മച്ചിയെ ഞങ്ങള്‍ ഡാമിന്  മുന്‍പില്‍ കൊണ്ടുപോയി നിര്‍ത്തും   ഇനി ഡാം പൊളിഞ്ഞാല്‍ തന്നെ അമ്മച്ചിയുടെ  ഭീമാകാരമായ ശരീരം തടഞ്ഞു നിര്‍ത്തികോളും..അല്ലേല്‍ അവര്‍ക് മലയാളികളെ അറിയാന്‍ വയ്യ .. ബിവറേജ് വെള്ളം ആണ് മുല്ലപെരിയാറില്‍ കിടക്കുന്നതെന്ന് ഞങ്ങള്‍   വിചാരിച്ചാല്‍ ഒരു കേന്ദ്രത്തിന്‍റെയും പാണ്ടികളുടെയും  സഹായം ഇല്ലാതെ  നമ്മുടെ സ്വന്തം കുടിയന്മാര്‍ ഈ പ്രശ്നം തീര്‍ക്കും ..അതിനു ക്രിസ്തുവിന്‍റെ സഹായം കൂടി വേണം പുള്ളിയല്ലേ കാനായിലെ അടിയന്തരത്തിന് വെള്ളം സ്ക്കൊച് ആക്കിയത് ...ഇനി കുറച്ചു സീരിയസ് ആകാം നമ്മുടെ പ്രധാനമന്ത്രി മനോഹന്‍ ചര്‍ച്ചയ്ക് വിളിച്ചപ്പോ ..സുഖവാസത്തിനു  നമ്മുടെ കൊലവറി അമ്മച്ചി ഊട്ടിയില്‍ പോയിരിക്കുന്നു  അവര്‍ക് ചര്‍ച്ചയ്ക് താല്പര്യം ഇല്ല പോലും ...നമ്മുടെ മുന്‍ തലമുറയില്‍ പെട്ട മഹാന്മാര്‍ 950 വര്‍ഷം കരാര്‍ വച്ചത് മണ്ടത്തരം എന്ന് എല്ലാരും പറയുമ്പോഴും അതില്‍ നമ്മുടെ കാരണവന്മാര്‍ പണ്ടികള്‍ക്ക് ഒരു കിടിലന്‍ പണി കൊടുത്താണ് വിട്ടത് ..മുല്ലപെരിയാര്‍ ഇരിക്കുന്ന 3 ഏക്കര്‍ സ്ഥലം അന്ന് വര്‍ഷം 40000 ബ്രിട്ടീഷ്‌ കാശിനു ആണ് പാട്ടം കൊടുത്തത് .അത് ആദ്യ പത്തു വര്‍ഷം തന്നു പിന്നെ അത് എന്തുകൊണ്ടോ തന്നില്ല ..അങ്ങനെയെങ്കില്‍ ഇതുവരെയുള്ള പാട്ടതുക 2060 കോടിയോളം വരും അത് നമ്മള്‍ ചോദിച്ചാല്‍ സന്നിധാനത്ത്‌ അയ്യപ്പന്‍ ഇരിക്കുന്ന പോലെ ഊട്ടിയില്‍ സുഖവസിക്കുന്ന അമ്മച്ചി ഇത് അറിഞ്ഞാല്‍ ഇങ്ങു പുതുപള്ളിയില്‍ വന്നു നമ്മുടെ ചാണ്ടി സാറിന്‍റെ കാല്‍ക്കല്‍ വന്നു "കാപ്പാതിങ്കോ ചാണ്ടി കടവുളേ ..കാപ്പാതിങ്കോ " എന്ന് പറയും ..
ഇതിനു ഇടയില്‍ കൂനിന്മേല്‍ കുരു എന്ന പോലെ പാണ്ടികള്‍ക്ക് വീണ്ടും നമ്മുടെ മലയാളി സംവിധായകന്‍ ഡാം 999 എന്ന സിനിമകൊണ്ട് പണി കൊടുക്കാന്‍ ശ്രമിച്ചു അത് അവര്‍ തമിഴ്നാട്ടില്‍ നിരോധിച്ചു കൊണ്ട് അവര്‍ തിരിച്ചു പണിതു ..ചിലപ്പോ അവര്‍ വിചാരിച്ചു കാണും കുറച്ചു ദിവസം കൂടികഴിഞ്ഞാല്‍ അത് ലൈവ് ആയി നേരിട്ടു കാണാമല്ലോ എന്ന് ..പക്ഷെ ആ സിനിമ കണ്ടു കഴിഞ്ഞാല്‍ തോന്നും ...അത് നമ്മുടെ കൊലവറി അമ്മിച്ചിയും ..കലെന്‍ന്ജര്‍ സാമിയും കാണേണ്ട സിനിമ തന്നെയാണെന്ന് ...
എന്‍റെ പൊന്നു ഗുരുവായൂരപ്പാ നിന്‍റെ ഭക്തയായ ജയലളിതയോട് നീ ഒന്ന് പറ ..... 

No comments: