Tuesday, 5 June 2012

ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍


രാഷ്ട്രീയം എന്നാ വിഷയത്തെ കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും  കുട്ടിക്കളിയിലൂടെ പറഞ്ഞിട്ടില്ല ...പക്ഷെ അത് പറയേണ്ട സാഹചര്യം ആയിരിക്കുന്നു ...ഞാന്‍ ഇന്ന് സ്വല്‍പം സീരിയസ് ആയിരിക്കും...
ഒന്ന് നല്ല രാഷ്ടീയക്കാരന്‍ എങ്ങനെയിരിക്കണം എന്നാണ്..ഞാനിന്നിവിടെ പറയാന്‍ പോവുന്നത് ..ഇവിടെ പാര്‍ട്ടി നോക്കണ്ട ..കൊടികളുടെ നിറം നോക്കണ്ട ....ഇവിടെ ഞാന്‍ രണ്ടു വക്തികളെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ ...നിങ്ങളുടെ മനസ്സില്‍ ഇനിയും മാതൃക വ്യക്തികള്‍ ഉണ്ടായിരിക്കും ...ഞാന്‍ അതുകൊണ്ട് ഇവരെ മാത്രമായി ചുരുക്കി നിര്‍ത്തുന്നു ..ഇത് കേരളത്തിലെ ജനങ്ങള്‍,രാഷ്ട്രീയക്കാര്‍ എല്ലാവരും വായിക്കുമോ എന്നെനിക്ക് അറിയില്ല ..പക്ഷെ എനിക്ക് പറയാനുള്ള ഒരു വേദിയായി ഞാന്‍ കുട്ടിക്കളി എന്നാ ബ്ലോഗ്‌ ഞാന്‍ കാണുന്നു ....

ഞാന്‍ ആദ്യമായി സഖാവ് v s അച്യുതാനന്ദനെ കുറിച്ചാണ് പറയുന്നത് ...കേരളത്തിന്‍റെ  ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ അമരക്കാരന്‍ ..പ്രതിപക്ഷ നേതാവിനും പണിയുണ്ടന്നു തെളിയിച്ച മനുഷ്യന്‍ ..പണ്ട് വിപ്ലവ സമരങ്ങളിലൂടെയും മറ്റും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയ വീരനായകന്‍ എന്ന് നമുക്ക് നിസംശയം പറയാം ....കേരളത്തിന്‍റെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ..അത് ജനങ്ങളുടെ മുന്നില്‍ എത്തിക്കാനും അദ്ധേഹത്തിനു കഴിഞ്ഞിട്ടുണ്ട് ...ഒരു മുഖ്യമന്ത്രി എന്നതിനേക്കാള്‍ ഏറെ അദ്ധേഹത്തിനു പ്രതിപക്ഷ നേതാവ് എന്നാ എന്നാ പദവി ആയിരിക്കും ചേരുന്നത് ...കാരണം അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയിലും അധികം മനസുകൊണ്ട് ആശികുന്നത് പ്രതിപക്ഷ നേതാവ് എന്നതാണ് ...ഒരു പ്രതിപക്ഷനേതാവ് ,,ഭരണപക്ഷ പ്രവര്‍ത്തങ്ങളില്‍ ഉണ്ടാവുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കാനും അവരെ നല്ലൊരു ഭരണത്തിന് സഹായിക്കാനും കഴിയുന്നു .ഒരു തൊഴിലാളികളുടെ മനസ് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാം ..ചോര വിയര്‍പ്പാക്കി ജോലിചെയ്യുന്ന തൊഴിലാളിക്ക് അദ്ധേഹത്തെ കാണപെട്ട പുരുഷനായി കാണുന്നതില്‍ അവരെ തെറ്റ് പറയാന്‍ കഴിയില്ല ..ഒരു യഥാര്‍ത്ഥ കമ്യുണിസ്റ്റ് എങ്ങനെ ഇരിക്കണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്‌ സഖാവ് v s

അടുത്തത് ..കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ് ..സത്യത്തില്‍ അദ്ധേഹത്തെ പറ്റി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ..ഒരു ഉത്തമ ഭരണാധികാരി എങ്ങനെയാവണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് അദ്ദേഹം ..കേരളവികസനത്തിന്‌ അദ്ദേഹം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് ..ഏതു പ്രതികൂല സാഹചര്യങ്ങളിലും നിസാരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവരെ ഒരാള്‍ക്കും ഞാനത് കണ്ടിട്ടില്ല ...ഒരു  യഥാര്‍ത്ഥ  മുഖ്യമന്ത്രി ഇതുപോലെയാവണം എന്ന് മറ്റു സംസ്ഥനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കണ്ടുപഠിക്കേണ്ടതാണ് ..ഈ വര്‍ഷം ഒരു തൂക്കുമന്ത്രിസഭ ആയിരുന്നിട്ടു പോലും അദ്ദേഹം നല്ലൊരു ഭരണമാണ് കാഴ്ചവയ്ക്കുന്നത് സാധരണ തൂക്കുമന്ത്രിസഭ ആവുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവും ...ഭരണം കൈവിട്ടുപോകും എന്നാ ചിന്ത വരെ ഉണ്ടാവും ,..ഇതൊക്കെ വളരെ നിസാരമായി കൈകാര്യം ചെയ്യാന്‍ അദ്ധേഹത്തിനു സാധിച്ചു ...ഒരു മന്തിസഭയിലെ മന്ത്രിമാരെ ഒത്തൊരുമിച്ചു ഒരേ മനസോടെ കൊണ്ടുപോവുന്ന ഒരു മുഖ്യമന്ത്രി ഇതുവരെ കേരളത്തിലോ മറ്റൊരു സംസ്ഥാനത്തോ ഞാന്‍ കണ്ടിട്ടില്ല ..സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം കുറയ്ക്കണം എന്ന് പല അസോസിയഷനികളും ബഹളം വയ്ക്കുമ്പോള്‍ ദിവസം മുഴുവന്‍ ഉറക്കമില്ലാതെ ജോലി ചെയ്യാന്‍ ഈ പുതുപള്ളിക്കാരന്‍ കുഞ്ഞൂഞ്ഞിന് കഴിയുന്നു ..അത് തന്നെയാവാം അദേഹത്തെത്തിന്‍റെ ഏറ്റവും നല്ല ഗുണമായി ജനങ്ങള്‍ കാണുന്നത് ....നൂറുദിവസം കൊണ്ട് കേരളത്തെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോവാന്‍ ഒരു ടൈം ലൈന്‍ വച്ച് കര്‍മ്മ പദ്ധതി ചെയ്യാന്‍ മറ്റൊരു മുഖ്യമന്ത്രി ഇല്ല .ജനങ്ങളുടെ  പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ജനസമ്പര്‍ക്കപരിപാടിയിലൂടെ അദ്ധേഹത്തിനു കഴിഞ്ഞു . ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരാള്‍ക്ക് അനുവാദം കൂടാതെ കയറാന്‍ ഏതു സംസ്ഥാനത്തു കഴിയും എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു ..കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസ് ..സ്വന്തം ഓഫീസ് വെബ്സൈറ്റില്‍ കൂടി കാണിച്ചു സുതാര്യത തെളിയിച്ച വക്തിയാണ് ഉമ്മന്‍ ചാണ്ടി .....മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഒരു ആശ്രയമായി ,താങ്ങായി നില്‍ക്കുന്നവനാണ്  ഒരു  യഥാര്‍ത്ഥ ഗാന്ധിയന്‍ ...അപ്പോള്‍ ഒരു ഉമ്മന്‍ ചാണ്ടി ഒരു ഗാന്ധിയന്‍ ആണെന്ന് നമുക്ക് അടിവരയിട്ടു പറയാം .,,,
ഇവര്‍ രണ്ടുപേരും ഒരുമിച്ചു നിന്നാല്‍ കേരളത്തിനുണ്ടാകുന്ന പ്രയോജനങ്ങള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ....അത് സാധ്യമല്ലങ്കിലും..സ്വപനം കാണുവാന്‍ മാത്രമേ നമുക്ക് കഴിയു ...ഇന്നത്തെ രാഷ്ട്രീയ ചിന്താഗതികള്‍ അങ്ങനെയാണ് ..എന്തായാലും ഇന്നത്തെയും, ഇനി വരാന്‍ പോവുന്ന രാഷ്ട്രീയക്കാര്‍ക്ക് ഞാന്‍ നല്ല രണ്ട് മാതൃകപുരുഷമാരെ കാട്ടിത്തന്നു ..എന്ന് കരുതിയാല്‍ മതി

കുറിപ്പ് :..ഇതിനു എതിരഭിപ്രായം ഉള്ളവരും ഉണ്ടാവാം  .അവരോടായി (ഞാനെന്‍റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ മാത്രമേ ഇതില്‍ പറഞ്ഞുള്ളൂ )

                                                                            എന്ന്
                                                                     Rahul sparrow.

                                               

Saturday, 2 June 2012

മലയാളസിനിമ കരകയറുന്നു



അങ്ങനെ മലയാള സിനിമ കരകയറുന്നു ..ആയിരത്തിതൊള്ളായിരത്തിഅറുപതുകളുടെ മലയാള സിനിമയുടെ വസന്തകാലം തിരിച്ചുവരുന്നു ..സീരിയലുകളുടെയും ടി വി റിയാലിറ്റി ഷോകളുടെ മുന്നില്‍ നിന്ന് വീണ്ടും പ്രേക്ഷകര്‍ തീയേറ്ററുകളിലേക്കുള്ള തിരിച്ചുവരവ്‌ മലയാളസിനിമയുടെ ഇന്നത്തെ നിലവാരത്തെ സൂചിപ്പിക്കുന്നു ..നല്ല സിനിമകളുടെ വരവ് ,ഉന്നത നിലവാരമുള്ള തീയേറ്ററുകള്‍ എന്നിവയൊക്കെ തീയേറ്ററിലെ ഈ തിരക്കിനു കാരണമാണ് ..മൂട്ടകടിയുള്ള സീറ്റുകളില്‍ ഇരുന്നു വിയര്‍ത്തുകുളിച്ച് കോളാമ്പി പോലുള്ള സ്പീക്കറില്‍ നിന്ന് കേട്ട് സിനിമ കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു ..ആധുനികതയുടെ പര്യായങ്ങളായ മള്‍ട്ടി + തീയേറ്ററുകള്‍ ഇന്ന് കേരളത്തില്‍ എല്ലാ പ്രമുഖ പട്ടണങ്ങളിലും വന്നു കഴിഞ്ഞു ......രണ്ടുവര്‍ഷം മുന്‍പ് നമ്മുടെ ഓസ്കാര്‍ ജയ്താവ് റസൂല്‍ പുക്കുട്ടി നമ്മുടെ നാട്ടില്‍ തീയേറ്ററില്‍ നിന്ന് കോളാമ്പി ശബ്ദം എന്നുപറഞ്ഞു ഇറങ്ങി പോയ സംഭവം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു ....പക്ഷെ ഇന്ന് പുള്ളിക്കാരന്‍ വന്നാല്‍ ..അട്ടപ്പാടി ആദിവാസി അമേരിക്ക കണ്ടതുപോലെ ആവും ...അത്രെക്ക് മുന്നിലായി നമ്മുടെ തീയേറ്ററിന്റെ നിലവാരം .....
പക്ഷെ മലയാള സിനിമയുടെ ഗതികേട് ഇപ്പോഴും മുഴുവനായി വിട്ടുമാറിയിട്ടില്ല ...ആദ്യം തന്നെ മലയാള സിനിമയുടെ പല പല സംഘടനകള്‍ ..അഭിനേതാക്കള്‍ക്ക് ഒരു സംഘടന ..നിര്‍മാതാക്കള്‍ക്ക് ഒരു സംഘടന .ചായ കൊണ്ടുകൊടുകുന്ന പയ്യന്മാര്‍ക്ക് ഒരു സംഘടന ..അങ്ങനെ എല്ലാവര്ക്കും ഓരോ സംഘടന ....എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര ..ആരും നേരേചൊവ്വേ സിനിമ റിലീസ്‌ ചെയ്യാന്‍ സമ്മതികില്ല ....പിന്നെ അടുത്ത പാര ഫാന്‍സ്‌ അസോസിയേഷന്‍ പിള്ളേര്‍ അവരാണേല്‍ മറ്റൊരു സ്റ്റാറിന്‍റെ സിനിമ ഇറങ്ങുന്നതിനു മുന്നേ സിനിമ കണ്ടതുപോലെ "പടം പൊളി ,അങ്ങനെ ആ സിനിമയും ബുഹാ ഗുഹാ "..എന്നൊക്കെ പറഞ്ഞു ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരണങ്ങള്‍ തുടങ്ങും ....പക്ഷെ ഈ ഞരമ്പ്‌ രോഗികള്‍ ഫേസ്ബുക്ക്‌  നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു .....സ്റ്റാറുകളുടെ ഫാന്‍സുകാള്‍ അവരുടെ സ്റ്റാറിന്‍റെ സിനിമകള്‍ അബദ്ധത്തില്‍ ഹിറ്റായാല്‍ അത് അതിലെ നായകന്‍റെ കഴിവ് .. സംവിധായകന് യാതൊരു വിലയും ഇല്ല ..നിങ്ങള്‍ ഒരു കാര്യം അറിയാമോ .സംവിധകനാണ് സത്യത്തില്‍ ഫിലിം മേക്കര്‍ ...സംവിധായകന്‍റെ പേരില്‍ ആവണം സിനിമ റിലീസ്‌ ആവേണ്ടത് ...അതിനു ഒരു ഉദാഹരണമാണ് ഈയിടെ ഇറങ്ങിയ ട്രാഫിക്‌ ,.ഡയമണ്ട് നെക്കലെസ് ,സെക്കന്റ്‌ ഷോ .സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ,മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ ,ഇന്ത്യന്‍ റുപീ ,ബ്യുട്ടിഫുള്‍ ചാപ്പകുരുശ്,എന്നി പോലുള്ള നല്ല സിനിമകള്‍ മാത്രം നല്‍കിയ സംവിധായകര്‍ , മലയാള സിനിമയിലും മാറ്റങ്ങള്‍ ആവശ്യമാണ് എന്ന് നമ്മളെ അറിയിച്ച ഈ സംവിധായകര്‍ അവരല്ലേ സത്യത്തില്‍ സ്റ്റാര്‍ ....ഇതെല്ലാം കാണുമ്പോള്‍ നിസംശയം പറയാം ....മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ് ..മലയാള സിനിമയുടെ നിലവാരം ഉയര്‍ന്നിരിക്കുന്നു ....ഇന്ത്യന്‍ സിനിമ ലോകത്തിനു ഇനിയും നല്ല നല്ല സിനിമകള്‍ നല്‍കാന്‍ നമ്മുടെ സംവിധായകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു