Saturday, 2 June 2012

മലയാളസിനിമ കരകയറുന്നു



അങ്ങനെ മലയാള സിനിമ കരകയറുന്നു ..ആയിരത്തിതൊള്ളായിരത്തിഅറുപതുകളുടെ മലയാള സിനിമയുടെ വസന്തകാലം തിരിച്ചുവരുന്നു ..സീരിയലുകളുടെയും ടി വി റിയാലിറ്റി ഷോകളുടെ മുന്നില്‍ നിന്ന് വീണ്ടും പ്രേക്ഷകര്‍ തീയേറ്ററുകളിലേക്കുള്ള തിരിച്ചുവരവ്‌ മലയാളസിനിമയുടെ ഇന്നത്തെ നിലവാരത്തെ സൂചിപ്പിക്കുന്നു ..നല്ല സിനിമകളുടെ വരവ് ,ഉന്നത നിലവാരമുള്ള തീയേറ്ററുകള്‍ എന്നിവയൊക്കെ തീയേറ്ററിലെ ഈ തിരക്കിനു കാരണമാണ് ..മൂട്ടകടിയുള്ള സീറ്റുകളില്‍ ഇരുന്നു വിയര്‍ത്തുകുളിച്ച് കോളാമ്പി പോലുള്ള സ്പീക്കറില്‍ നിന്ന് കേട്ട് സിനിമ കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു ..ആധുനികതയുടെ പര്യായങ്ങളായ മള്‍ട്ടി + തീയേറ്ററുകള്‍ ഇന്ന് കേരളത്തില്‍ എല്ലാ പ്രമുഖ പട്ടണങ്ങളിലും വന്നു കഴിഞ്ഞു ......രണ്ടുവര്‍ഷം മുന്‍പ് നമ്മുടെ ഓസ്കാര്‍ ജയ്താവ് റസൂല്‍ പുക്കുട്ടി നമ്മുടെ നാട്ടില്‍ തീയേറ്ററില്‍ നിന്ന് കോളാമ്പി ശബ്ദം എന്നുപറഞ്ഞു ഇറങ്ങി പോയ സംഭവം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു ....പക്ഷെ ഇന്ന് പുള്ളിക്കാരന്‍ വന്നാല്‍ ..അട്ടപ്പാടി ആദിവാസി അമേരിക്ക കണ്ടതുപോലെ ആവും ...അത്രെക്ക് മുന്നിലായി നമ്മുടെ തീയേറ്ററിന്റെ നിലവാരം .....
പക്ഷെ മലയാള സിനിമയുടെ ഗതികേട് ഇപ്പോഴും മുഴുവനായി വിട്ടുമാറിയിട്ടില്ല ...ആദ്യം തന്നെ മലയാള സിനിമയുടെ പല പല സംഘടനകള്‍ ..അഭിനേതാക്കള്‍ക്ക് ഒരു സംഘടന ..നിര്‍മാതാക്കള്‍ക്ക് ഒരു സംഘടന .ചായ കൊണ്ടുകൊടുകുന്ന പയ്യന്മാര്‍ക്ക് ഒരു സംഘടന ..അങ്ങനെ എല്ലാവര്ക്കും ഓരോ സംഘടന ....എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര ..ആരും നേരേചൊവ്വേ സിനിമ റിലീസ്‌ ചെയ്യാന്‍ സമ്മതികില്ല ....പിന്നെ അടുത്ത പാര ഫാന്‍സ്‌ അസോസിയേഷന്‍ പിള്ളേര്‍ അവരാണേല്‍ മറ്റൊരു സ്റ്റാറിന്‍റെ സിനിമ ഇറങ്ങുന്നതിനു മുന്നേ സിനിമ കണ്ടതുപോലെ "പടം പൊളി ,അങ്ങനെ ആ സിനിമയും ബുഹാ ഗുഹാ "..എന്നൊക്കെ പറഞ്ഞു ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ വഴി പ്രചരണങ്ങള്‍ തുടങ്ങും ....പക്ഷെ ഈ ഞരമ്പ്‌ രോഗികള്‍ ഫേസ്ബുക്ക്‌  നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു .....സ്റ്റാറുകളുടെ ഫാന്‍സുകാള്‍ അവരുടെ സ്റ്റാറിന്‍റെ സിനിമകള്‍ അബദ്ധത്തില്‍ ഹിറ്റായാല്‍ അത് അതിലെ നായകന്‍റെ കഴിവ് .. സംവിധായകന് യാതൊരു വിലയും ഇല്ല ..നിങ്ങള്‍ ഒരു കാര്യം അറിയാമോ .സംവിധകനാണ് സത്യത്തില്‍ ഫിലിം മേക്കര്‍ ...സംവിധായകന്‍റെ പേരില്‍ ആവണം സിനിമ റിലീസ്‌ ആവേണ്ടത് ...അതിനു ഒരു ഉദാഹരണമാണ് ഈയിടെ ഇറങ്ങിയ ട്രാഫിക്‌ ,.ഡയമണ്ട് നെക്കലെസ് ,സെക്കന്റ്‌ ഷോ .സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ,മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ ,ഇന്ത്യന്‍ റുപീ ,ബ്യുട്ടിഫുള്‍ ചാപ്പകുരുശ്,എന്നി പോലുള്ള നല്ല സിനിമകള്‍ മാത്രം നല്‍കിയ സംവിധായകര്‍ , മലയാള സിനിമയിലും മാറ്റങ്ങള്‍ ആവശ്യമാണ് എന്ന് നമ്മളെ അറിയിച്ച ഈ സംവിധായകര്‍ അവരല്ലേ സത്യത്തില്‍ സ്റ്റാര്‍ ....ഇതെല്ലാം കാണുമ്പോള്‍ നിസംശയം പറയാം ....മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ് ..മലയാള സിനിമയുടെ നിലവാരം ഉയര്‍ന്നിരിക്കുന്നു ....ഇന്ത്യന്‍ സിനിമ ലോകത്തിനു ഇനിയും നല്ല നല്ല സിനിമകള്‍ നല്‍കാന്‍ നമ്മുടെ സംവിധായകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 

1 comment:

Unknown said...

അഭിപ്രായങ്ങള്‍ ആണ് എന്‍റെ പ്രചോതനം