Tuesday, 15 November 2011

ഒരു ബസ്‌ യാത്ര

ഞാന്‍ ഇന്ന് കാക്കനാട്‌ ഒരാളെ കണ്ടിട്ട് ബസിനു വരുകയായിരുന്നു ....ബസില്‍ നല്ല തിരക്കല്ല സീറ്റുകള്‍ എല്ലാം നിറഞ്ഞു ..ആരും കമ്പിയില്‍ തുങ്ങുന്നില്ല ..ബസ്‌ കിഴക്കേകോട്ട ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി അപ്പോള്‍ കാണാന്‍ സുന്ദരിയായ ഒരു പെങ്കൊച്ച് കയറി ബസ്‌ വിടാന്‍ ഒരുങ്ങിയപ്പോ ആ പെങ്കൊച് ഉരുണ്ടു പിടച്ചു എന്‍റെ അടുത്ത് ഇരുന്ന ഒരു ചുള്ളന്‍ പയ്യന്‍റെ ദേഹത്തോട്ടു വീണു ..സിനിമയില്‍ ആയിരുന്നേല്‍ ഇപ്പോ ബാക്ക്ഗ്രൌണ്ട് മ്യൂസികും ഒരു കിടിലന്‍ പാട്ടും തുടങ്ങിയേനെ ..പക്ഷെ എന്താന്നോ നടന്നത് ..പെട്ടന്ന് നമ്മുടെ ചുള്ളന്‍ പയ്യന്‍ ഒരു കിടിലന്‍ തെറി ."ഫാ ....താന്‍ എവിടെ നോക്കിയാ ബസില്‍ കയറുന്നത് കണ്ണില്ലേ "..അപ്പൊ നമ്മുടെ സുന്ദരി പെങ്കൊച് .."അയ്യോ ചേട്ടായി കൈ തെന്നി പോയതാ ഷമി .."  ഇതു കേട്ട് നമ്മുടെ കഥാനായകന്‍ " ദേ.. കൊച്ചേ... കിന്നരിചോണ്ട് വന്നാലുണ്ടല്ലോ ആ ..എന്നെ തനിക്ക് അറിയാന്‍മേല.." അപ്പോള്‍ ഒരു അറുപതു വയസ് പ്രായം ഉള്ള നമ്മുടെ ചെറുപ്പക്കാരന്‍ കണ്ടക്ടര്‍ വന്നു ..."എന്നാ മോനെ ഇതു.. ഈ മോള് സോറി പറഞ്ഞില്ലേ .." ....താന്‍ പോടോ കെളവാ   എന്ന് പറഞ്ഞു നമ്മുടെ കഥാനായകനും ...നമ്മുടെ കഥാനായികയെ പിന്‍താങ്ങി ബസിലെ എല്ലാ സ്ത്രീകളും വന്നു ...ബസില്‍ ഒരു അടിക്കുള്ള കോള്‍ ഒത്തു ..സ്ത്രീകള്‍ എല്ലാരും ആ ചെറുക്കനെ വഴക്കോട് വഴക്ക് ..ആ പയ്യനും വിട്ടില്ല ...എം വി ജയരാജന്‍റെ ശുംബന്‍ വിളിയെ തോല്പിക്കുന്ന രീതിയില്‍ പറഞ്ഞു തുടങ്ങി .."നിങ്ങള്‍ ഒന്നും പറയണ്ട ഇപ്പോ ഞാന്‍ ആണ് ഈ പെങ്കൊച്ചിന്‍റെ ദേഹത്ത് വീണതെങ്കില്‍ നിങ്ങള്‍ ഇപ്പോ എന്നെ കോടതി കയറ്റിയേനെ .."
ഇത്രയും ആയപ്പോ നമ്മുടെ ആണ്‍പുലികളും ഇടപെട്ടു തുടങ്ങി ..അതില്‍ ഒരു ചേട്ടന്‍.." അതെ മോനെ  ഈ പെണ്ണുങ്ങള്‍ ഇങ്ങനാ നമ്മള്‍ ഈ പെണ്ണുങ്ങളുടെ സീറ്റില്‍ ഇരുന്നിട്ട് ഇവര്‍ വരുമ്പോള്‍ എഴുനേറ്റ് കൊടുക്കും പക്ഷെ ഇവളുമാര്‍ നമ്മുടെ സീറ്റില്‍ കയറി ഇരുന്നിട്ട് നമ്മള്‍ വരുമ്പോള്‍ എഴുനെല്കില്ല ..എന്നിട്ട് സംവരണം വേണം പോലും ..."ഇവളുമാരെ ഓടിച്ചിട്ട്‌ തല്ലണം.."കയ്യടിയോടെ ആയിരുന്നു ആ വാക്കിന് ഉത്തരം ..നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ അയാളെ കയ്യടിച്ചു പ്രോത്സാഹിപിച്ചു എന്ന് പക്ഷെ ഇതു കേട്ട ഒരു സ്ത്രീ അയാളെ തല്ലിയത് ആണ് ...ഞങ്ങള്‍ വെറുതെ ഇരിക്കുമോ ഞങ്ങള്‍ തുടങ്ങി ..100% സംവരണം കിട്ടിയാലും പെണ്ണ് പെണ്ണ് തന്നെയാ എന്ന് ഞാനും പറഞ്ഞു ...അതിനും കയ്യടി ..മറ്റേ കയ്യടിയല്ല പ്രോത്സാഹനം ..കാരണകാരി കഥാനായിക ബസിന്‍റെ മൂലയ്ക്കിരുന്ന് കരയുന്നു ...ലേഡീസ്‌ vs ജെന്‍സ് വാര്‍ ആയിരുന്നു പിന്നെ.. അതിനു ഇടയ്ക്ക് പോലിസ്‌ വണ്ടി വന്നു കഥാനായികയെയും നായകനെയും തല്ലുകാരെയും പോലീസ് വണ്ടിയില്‍ നിന്ന് ഇറക്കി ...വണ്ടി വിട്ടു ..പെണ്ണുങ്ങള്‍ നിര്‍ത്തുനില്ല അങ്ങോട്ടും ഇങ്ങോട്ടും ഓരോ കുറ്റങ്ങള്‍ പറയുന്നു പക്ഷെ ഞങ്ങളോ.. മിണ്ടാതെ പുറത്തെ കാഴചകള്‍ കണ്ടു മിണ്ടാതെ ഇരുന്നു ...
ഇനി നിങ്ങള്‍ പറയു ആരാണ് കുറ്റക്കാര്‍..സ്ത്രീയോ പുരുഷനോ?   

6 comments:

jayaharig said...

പക്ഷെ ഇവളുമാര്‍ നമ്മുടെ സീറ്റില്‍ കയറി ഇരുന്നിട്ട് നമ്മള്‍ വരുമ്പോള്‍ എഴുനെല്കില്ല
അതേതാ ആ നമ്മുടെ സീറ്റ്‌. അങ്ങനെ ഒരു സീറ്റ്‌ ഇല്ലല്ലോ.അവിടെ ആര്‍ക്കും ഇരിക്കാം.പക്ഷെ പല മഹിളാ മണികളും സ്വന്തം ബാഗ് അവിടെ വച്ച് വരാനുള്ള ആള്‍ക്ക് സീറ്റ്‌ പിടിക്കുന്നു എന്ന മട്ടില്‍ പുരുഷന്മാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു.അത് ഒഴിവാക്കണം.

Unknown said...

അപ്പൊ 100% മഹിളാമണികള്‍ക്കാണോ സംവരണം ,,ദൈവമേ എന്തിനു ഞാന്‍ ഇങ്ങനെ ജീവിക്കണം ...

ശിഖണ്ഡി said...

ആരും കുറ്റക്കാരല്ല. പിന്നെ ഭര്‍ത്താക്കന്‍ മാരുടെ സംഘടന നിലവില്‍ വന്നിട്ടുണ്ട്. ഭാവി പ്രവര്‍ത്തനങ്ങള്‍ നടക്കെട്ടെ എന്നിട്ട് പറയാം

Unknown said...

രക്ഷപെട്ടു ഇനി വല്ലതും നടക്കും

പട്ടേപ്പാടം റാംജി said...

ഞങ്ങളുടെ അടുത്ത്‌ ഒരു ചെറിയ ബസ്സ്‌ ഓടുന്നുണ്ട്. സീറ്റുകള്‍ വളരെ കുറവ്‌. ബാക്കിലെ ഡോറിനടുത്ത് മുകളില്‍ എഴുതിയിക്കുന്നു 'വികലാംഗര്‍' അതിനു മുന്നില്‍ 'വൃദ്ധര്‍' അതിനു മുന്നില്‍ 'സ്ത്രീകള്‍' അപ്പോള്‍ ഒരു സൈട് കഴിഞ്ഞ്.
അടുത്ത ഭാഗത്ത്‌ രണ്ടു സീറ്റ്‌ ഒഴികെ ബാക്കി എല്ലാം 'സ്ത്രീകള്‍' അതിനു ബാക്കില്‍ വിണ്ടും 'വൃദ്ധര്‍'
പിന്നെ ഒരെണ്ണവും ഏറ്റവും ബാക്കിലും ഒന്നും എഴുതിയിട്ടില്ല. പക്ഷെ വലിയൊരു ടയര്‍ അവിടെ ഉണ്ട്.

Unknown said...

അന്യായം ചേട്ടാ അന്യായം ...