Monday, 27 February 2012

INTERNET കുമ്പസാരം (or) e-kumbasaaram




കുമ്പസരിക്കാനും ഇന്‍റര്‍ നെറ്റ് ...
ജീവിതത്തില്‍ ചെയ്ത വലിയ തെറ്റുകള്‍ ഒന്ന് തുറന്ന് പറയുവാന്‍ കഴിയാതെ വിങ്ങുന്ന മനസ്സുകള്‍ എറെയുള്ള കാലത്തിനാണ് clearmyguilt.com എന്ന സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ നിങ്ങള്‍ക്ക് ഇവിടെ ഏറ്റുപറയാം പക്ഷെ നിങ്ങളുടെ വിവരങ്ങള്‍ രഹസ്യമാക്കി മാത്രമേ സൈറ്റ് അത് പ്രസ്ദ്ധീകരിക്കു. തുടര്‍ന്ന് നിങ്ങളുടെ എറ്റുപറച്ചിലിനു കീഴെ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

മാപ്പ് നല്‍കാവുന്നത്,മാപ്പ് നല്‍കാന്‍ കഴിയാത്ത തെറ്റ് എന്നിങ്ങനെയാണ് ഓപ്ഷനുകള്‍ തെറ്റുകള്‍ വായിക്കുന്നവര്‍ അത് ജഡ്ജ് ചെയ്യും,ഒപ്പം ഉപദേശങ്ങള്‍ നല്‍കാനും സൌകര്യം ഉണ്ട്.

അരിസോണ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ലോണി റൂബന്‍,റെയന്‍ കാള്‍ട്ട്സണ്‍ എന്നിവരാണ് ഈ ആശയത്തിന്‍റെ പിന്നില്‍.എതാണ്ട് ഒരു ലക്ഷത്തോളം പേര്‍ ഇതിനകം ഈ സൈറ്റ് വഴി തങ്ങളുടെ തെറ്റുകള്‍ എറ്റു പറഞ്ഞത്. സൈറ്റിന്‍റെ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത് 2000 പേരും...
നിങ്ങള്‍ക്കും ഒന്ന് കുമ്പസരിക്കുവാന്‍ ആഗ്രഹം ഉണ്ടോ...
എന്നാല്‍ ലിങ്ക് ഇതാ...

http://clearmyguilt.com/

No comments: