Thursday, 19 April 2012

അങ്ങാടിക്കുരുവികള്‍ ;ഇവരെ സംരക്ഷിക്കു



ഒരു കാലത്ത് കടത്തിണ്ണകളില്‍ നിത്യസന്ദര്‍ശകരായിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോള്‍ കാണാനേയില്ല. വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. തിരക്കേറിയ ചന്തകളും ഗോഡൗണുകളും റെയില്‍വേ സ്റ്റേഷനുകളുമായിരുന്നു അങ്ങാടിക്കുരുവികളുടെ അഭയകേന്ദ്രങ്ങള്‍.കിളിമൊഴികളാല്‍ അങ്ങാടികളെ ഉണര്‍ത്തിയിരുന്ന ഈ കുഞ്ഞുപക്ഷികളെ അപൂര്‍വമായി മാത്രമേ ഇപ്പോള്‍ കാണൂ. മനുഷ്യരുമായുള്ള അടുപ്പം ഇവയെ മറ്റുപക്ഷികളില്‍ നിന്നു വ്യത്യസ്തമാക്കി. അങ്ങാടികളുടെ സ്വഭാവം മാറിയതോടെ വാസസ്ഥാനം നഷ്ടപ്പെട്ടു. ധാന്യങ്ങളിലെ കീടനാശിനികളും ഇവയെ അങ്ങാടിയില്‍ നിന്നകറ്റി.
മൊബൈല്‍ ടവറുകളിലെ വൈദ്യുത കാന്തിക തരംഗങ്ങളെ നേരിടാനുള്ള കരുത്ത് ഇവക്കില്ല. അങ്ങാടിക്കുരുവികള്‍ കുറച്ചു കൂടി ശാന്തമായ അന്തരീക്ഷം തേടിപ്പോയെന്നാണ് പക്ഷിനിരീക്ഷകരുടെ അഭിപ്രായം. ഇന്ത്യയില്‍ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഗങ്ങളിലായി ഇവയെ കാണുന്നു.

ലോകത്തില്‍ ഏറ്റവും അധികം പ്രദേശങ്ങളില്‍ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. യൂറോപ്പിന്റെയും ഏഷ്യയുടെയും മിക്ക ഭാഗങ്ങളിലും ഇവയെ കാണാം. മനുഷ്യരെ പിന്‍തുടര്‍ന്ന് അമേരിക്ക, സബ്-സഹാറന്‍ ആഫ്രിക്ക, ഓസ്ട്രേലിയ മുതലായ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ എത്തിച്ചേര്‍ന്നു. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റ് പക്ഷികളെ അവയുടെ കൂടുകളില്‍ നിന്ന് അങ്ങാടിക്കുരുവികള്‍ പുറത്താക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വലുപ്പം, കവിളുകളുടെ നിറം മുതലായ ഗുണങ്ങളെ അടിസ്ഥാനമാക്കി അങ്ങാടിക്കുരുവികളെ തരംതിരിച്ചിരിക്കുന്നു. പശ്ചിമദേശങ്ങളില്‍ കാണപ്പെടുന്ന കുരുവികള്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ളവയെക്കാള്‍ വലിപ്പം കൂടിയവയാണ്‌. ആള്‍പ്പാര്പ്പുള്ള സ്ഥലങ്ങളില്‍ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം വിത്തുകളും ധാന്യങ്ങളുമാണ്‌ . ഇവയ്ക്കു പുറമെ പൂക്കളെയും പൂമ്പാറ്റകളെയും ഭക്ഷണമാക്കാറുണ്ട്. എന്നാല്‍ ഷഡ്പദങ്ങളുടെ ലാര്‍വകളാണ്‌ കുരുവിക്കുഞ്ഞുങ്ങളുടെ ഭക്ഷണം.
അങ്ങാടിക്കുരുവിയുടെ വലിപ്പം ശരാശരി 14 മുതല്‍ 16 സെ.മി ആണ്. ആണ്‍പക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറില്‍ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തില്‍ പറക്കാറില്ല. വര്‍ഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം.
കുരുവികളുടെ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ അങ്ങാടികള്‍ കാത്തിരിക്കുന്നു. വംശനാശ ഭീഷണിയില്‍ നിന്നു കരകയറാന്‍ അങ്ങാടിക്കുരുവികള്‍ക്കു കഴിയട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ...........


Tuesday, 17 April 2012

യൂട്യൂബ് വിഡിയോ സോഫ്റ്റ് വെയറില്ലാതെ ഡൗണ്ലോഡ് ചെയ്യാം




യുട്യൂബ് വിഡിയോകള്‍ ഡൗണ്ലോഡ് ചെയ്യാന്‍ നിരവധി സോഫ്റ്റ്വെയറുകള്‍ നിലവില്‍ ലഭ്യമാണ്എന്നാല്‍ പ്രത്യേകിച്ച് ഒരു സോഫ്റ്റ്വെയറുമില്ലാതെ യുട്യൂബ് വിഡിയോകള്‍ ഡൗണ്ലോഡ് ചെയ്യാന്‍ ഒരുവിദ്യയിതാ.നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോയില്‍ ക്ലിക്ക് ചെയ്ത്കഴിഞ്ഞാല്‍ അതിന്റെ യു.ആര്എല്‍ അഡ്രസ് ബാറിലുണ്ടാവുമല്ലോ.അതില്‍ youtue എന്നതിന് മുന്നിലായി kick എന്നുകൂടി ചേര്ക്കുക.അതായത് www.kickyoutube.com/ഇങ്ങനെ ചെയ്ത് എന്റര്‍ നല്കിയാല്‍ നിങ്ങള്‍ ഒരു സൈറ്റിലേക്ക്പോവുകയും അവിടെ വേണ്ടുന്ന ഫോര്മാറ്റ് നല്കി വീഡിയോഡൗണ്ലോഡ് ചെയ്യുകയും ചെയ്യാം






thanks :http://shahhidstips.blogspot.in

Sunday, 8 April 2012

ഏഷ്യാനെറ്റ്‌ vs സൂര്യ


ഏഷ്യാനെറ്റ്‌ സൂര്യ ,,,,,,മല്‍സരം മുറുകുന്നു ...
ഏഷ്യാനെറ്റ്‌ കോടീശ്വരന്‍ എന്നാ പരിപാടി തുടങ്ങിയപ്പോള്‍ ..അതിനെതിരെ സൂര്യ കൊണ്ടുവന്നത് കയ്യില്‍ ഒരു കോടി ആര്‍ യു റെഡി എന്ന പരിപാടികൊണ്ടും ,,ആവിഷ്കാര മികവുകൊണ്ടും പുതിയ അവതരണ ശൈലി കൊണ്ടും  മുന്നേറുന്ന ഈ പരിപാടി കാരണം ഏഷ്യാനെറ്റ്‌ ബലി കൊടുക്കേണ്ടി വന്നത് ..തരകേടില്ലാത്ത പോയ്കൊണ്ടിരുന്ന രണ്ടു സീരിയല്‍ ആണ് ..ഹരിചന്ദനവും അമ്മകിളിയും . സാധാരണ ഇതുപോലെ പരിപാടിക്ക് ഭീഷിണി വരുന്ന സാഹചര്യത്തില്‍ പരിപരിയുടെ സമയക്രെമം മാറ്റുകയാണ് ചെയ്യുനത് ..പക്ഷെ ഏഷ്യനെറ്റിനു ഈ അവസരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല ....വൈകുന്നേരം 7 മുതല്‍ 8 വരെ ..ഉള്ള രണ്ടു രണ്ടു സീരിയലുകള്‍ ...സമയം മാറ്റാന്‍ കഴിയില്ല ..കാരണം ..ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ,8 മുതല്‍ 9 വരെ നടകുന്നു ..അപ്പോള്‍ ആ സമയം നോക്കണ്ട ...പിന്നെ 9 മണിക്ക് തുടങ്ങിയ സീരിയല്‍ അത് റേറ്റിംഗ് പിടിച്ചു വരുന്നതേ ഉള്ളു ..പിന്നെ സീരിയലുകളില്‍ ഉയര്‍ന്ന റേറ്റിങ്ങില്‍ നില്‍കുന്ന കുങ്കുമപ്പൂവില്‍ തോടാനേ പറ്റില്ല പിന്നെ പത്തുമണി കഴിഞ്ഞാല്‍ സീരിയലുകള്‍ ഇട്ടാല്‍ ശരിയാവില്ല ....അതുകൊണ്ട് ...കഥ എവിടെയും എത്താത്ത ഹരിചന്ദനം എന്നാ സീരിയല്‍ പെട്ടന്ന് ക്ലൈമാക്സ് എത്തിച്ചു തീര്‍ക്കുകയാണ്‌ ഇപ്പോള്‍ ഏഷ്യനെറ്റ് ചെയുന്നത് ....ഇന്നലെ ഫൈനല്‍ നടന്ന ഡാന്‍സ് ഡാന്‍സ് എന്നാ പരിപാടിയുടെ അവസാനം പ്രേക്യാപിച്ച പുതിയ പരിപാടി സിറ്റി ഗേള്‍സ് രാത്രി 10;30 ആക്കാന്‍ കാരണവും സൂര്യയുടെ സമ്മര്‍ദം കൊണ്ടാണ് .....
ഏഷ്യാനെറ്റിന്റെ തുറുപ്പുചീട്ട് ഇപ്പോഴും സ്റ്റാര്‍ സിങ്ങര്‍ ആണെങ്കിലും ...കോമഡി സ്റ്റാര്‍സ് എന്നാ പരിപാടിയാണ് മുന്നില്‍ എന്ന് റേറ്റിംഗ് കണക്കുകള്‍ പറയുന്നു ......പക്ഷെ ഇതില്‍ നിന്ന് വിത്യസതമായ പരിപാടികള്‍ കൊണ്ട് കണക്ക് തീര്‍ക്കുകയാണ്‌ സൂര്യ ഡീല്‍ ഓര്‍ നോ ഡീല്‍ എന്നാ പരിപാടി ഇതിനു ഒരു ഉദാഹരണം ആണ് ...അവതരണത്തിലെ പുതുമ ഇതിനെ ജെനകീയമാകുന്നു കയ്യിലൊരു കോടിയുടെയും അവസ്ഥ ഇത് തന്നെ ........
ഫ്ലാറ്റ് കൊടുത്തില്ല കൊടുത്തില്ല ..എന്ന് പറഞ്ഞു നടകുന്നവര്‍ക്ക് മറുപടിയായി ..അവര്‍ക്ക് എല്ലാവര്ക്കും ഒരാഴ്ച മുന്‍പ് ഫ്ലാറ്റ് കൊടുത്തു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മാതൃക കാട്ടി ...ആറു വര്‍ഷം കഴിഞ്ഞാണ് ആദ്യ വിജയ്ക്ക് ഫ്ലാറ്റ് കിട്ടിയത് എന്നോര്‍ക്കണം ..

..സൂര്യ ഏഷ്യാനെറ്റിനു എതിരെ കേസിന് പോകുന്നതായി പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നു ....പുതിയ കോടീശ്വരന്‍ എന്ന പരിപാടിക്ക് എതിരെയാണ് കേസ് ...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേപേരില്‍ ഇതേ ഫോര്‍മാറ്റില്‍ സൂര്യയില്‍ മുകേഷ്‌ അവതരിപ്പിച്ച പരിപാടി ആയിരുന്നു .ഇത് ......പക്ഷെ എനിക്ക് സഹിക്കാന്‍ വയ്യാത്തത് .....ഏഷ്യാനെറ്റിലെ കോടീശ്വരന്‍ എന്നാ പരിപാടിയുടെ പരസ്യത്തില്‍ പറയുന്നതാണ് ..ലോകത്തിലെ നമ്പര്‍ 1 പരിപാടി ..ലോകത്തില്‍ ആദ്യമായി ..ഇത് എങ്ങനെയാണ് എന്ന് എനിക്ക് മനസിലവുനില്ല ....ഇപ്പോള്‍.. ഇതാ ..സൂര്യ പുതിയ പരിപാടിയുമായി വരുന്നു ജോതിര്‍മയി അവതാരിക ആയി വരുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടില്ല ...എന്തായാലും കാശും സ്വര്‍ണ്ണവും ഇറക്കാന്‍ മുന്നില്‍ സൂര്യ ആണെന്ന് കണ്ണും പൂട്ടി പറയാം ..