Monday, 31 October 2011

വമ്പന്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയുവാന്‍

ഡൌണ്‍ലോഡ് ചെയ്യു ആഘോഷിക്കു 





വമ്പന്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയുമ്പോള്‍ ഇടയ്ക് കറന്‍റ് പോവുകയോ നെറ്റ് കണക്ഷന്‍ കട്ട് ആവുകയോ ചെയ്താല്‍ ഗോവിന്ദാ ..നമുക്ക് വിഷമം ഉണ്ടാകുന്നത് 2GB ഫയല്‍ 99%ആകുമ്പോള്‍ fail ആകുമ്പോഴോ അപ്പോള്‍ കമ്പ്യൂട്ടര്‍ എടുത്തു കിണറ്റില്‍ കളയാന്‍ തോന്നും .പിന്നെ വീണ്ടും ഡൌണ്‍ലോഡ് ആദ്യം മുതലേ തുടങ്ങണം ..
എന്നാല്‍ ഇനി വിഷമിക്കണ്ട ഡൌണ്‍ലോഡ് ചെയ്മ്പോള്‍ കമ്പ്യൂട്ടര്‍ ഓഫ് ആയാലും .നെറ്റ്  കണക്ഷന്‍ പോയാലും കുഴപ്പം ഇല്ല ..വീണ്ടും കറന്‍റ് വരുമ്പോള്‍ അല്ലേല്‍ നെറ്റ് കണക്ട് ആകുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്തതിന്‍റെ ബാക്കി തുടങ്ങാം
അതിനു ഒരു സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ട് .ഈ സോഫ്റ്റ്‌വെയര്‍  ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയുമ്പോള്‍ downloading സ്പീഡ്‌ മുന്ന് ഇരട്ടിയാകും
ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുവാന്‍ ഇവിടെ ക്ലിക്ക് ചെയുക


                                                              ഡൌണ്‍ലോഡ്
              

ട്രയല്‍ വെര്‍ഷന്‍ ഒരു ശാപം



ട്രയല്‍ വെര്‍ഷന്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കൂട്ടുകാരെ നിങ്ങള്‍ക് ഒരു സന്തോഷ വാര്‍ത്ത‍ ..ഇനി ട്രയല്‍ വെര്‍ഷന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ..അതിനായി പുതിയ ഒരു സോഫ്റ്റ്‌വെയര്‍ ..ടൈം സ്റ്റോപ്പര്‍ .ഇതു ഉപയോഗിച്ചാല്‍ നിങ്ങള്‍ തീരുമാനിക്കുന്ന സോഫ്റ്റ്‌വെയര്‍ സമയം നിന്ന് പോകും എത്ര നാള്‍ വേണമെങ്കിലും നിങ്ങള്‍ക് ആ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം


ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയുക





Sunday, 30 October 2011

എന്റെ നാട്

കുമരകം 
കോ­ട്ട­യ­ത്തെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ടൂ­റി­സ്റ്റ് കേ­ന്ദ്രം കു­മ­ര­ക­മാ­ണ്. കോ­ട്ട­യ­ത്തു­നി­ന്ന് 14 കി­ലോ­മീ­റ്റര്‍ വയ­ലി­ന്റെ­യും ആറി­ന്റെ­യും അരി­കി­ലൂ­ടെ ­യാത്ര  ചെ­യ്താ­ലാ­ണ് കു­മ­ര­ക­ത്ത് എത്തു­ക. നെല്‍­വ­യ­ലു­ക­ളും തെ­ങ്ങിന്‍­തോ­പ്പു­ക­ളും നി­റ­ഞ്ഞ കു­മ­ര­കം മനോ­ഹ­ര­മായ ദി­വ­സ­ങ്ങള്‍ സഞ്ചാ­രി­കള്‍­ക്ക് സമ്മാ­നി­ക്കു­മെ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മൊ­ന്നു­മി­ല്ല.
കെ­ട്ടു­വ­ള്ള­ങ്ങള്‍ വാ­ട­ക­യ്ക്കെ­ടു­ത്ത് കാ­യ­ലില്‍ ­ക­റ­ങ്ങി നട­ക്കാ­നും ഏതെ­ങ്കി­ലും ഒരു തെ­ങ്ങിന്‍­ചു­വ­ട്ടി­ലി­രു­ന്ന് ചൂ­ണ്ട­യി­ടാ­നും അങ്ങ­നെ എന്തി­നും ഇവി­ടെ സൌ­ക­ര്യ­മു­ണ്ട്. നല്ല​ അന്തി­ക­ള്ള് കി­ട്ടു­ന്ന ഷാ­പ്പു­ക­ളും ഇവി­ടെ യഥേ­ഷ്ട­മു­ണ്ട്. വേ­മ്പ­നാ­ട്ട് കാ­യ­ലാ­ണ് കു­മ­ര­ക­ത്തെ ഇത്ര­യും സു­ന്ദ­രി­യാ­ക്കി­യ­ത് എന്നും പറ­യാം. തണ്ണീര്‍­മു­ക്കം ബണ്ടില്‍­നി­ന്ന് അസ്ത­മ­യം കാ­ണു­ന്ന­തും, അസ്ത­മയ സൂ­ര്യ­ന്റെ വെ­ളി­ച്ച­ത്തില്‍ മീന്‍­പി­ടു­ത്ത­ക്കാ­രെ കാ­ണു­ന്ന­തും മനോ­ഹ­ര­മാ­ണ്.
കു­മ­ര­ക­ത്ത് ധാ­രാ­ളം റി­സോ­ട്ടു­ക­ളു­ണ്ട്. അവര്‍ താ­മ­സ­സൌ­ക­ര്യം മാ­ത്ര­മ­ല്ല, ആയുര്‍­വേ­ദി­ക് മസാ­ജും ഓഫര്‍ ചെ­യ്യും­.
ഇ­വി­ട­ത്തെ മറ്റൊ­രു പ്ര­ത്യേ­കത കു­മ­ര­കം പക്ഷി­സ­ങ്കേ­ത­മാ­ണ്. സൈ­ബീ­രി­യന്‍ കൊ­ക്ക്, വെ­ള്ള­കൊ­ക്ക്, ഞാ­റ­പ­ക്ഷി, എര­ണ്ട എന്നീ ഇന­ത്തില്‍­പ്പെ­ട്ട ധാ­രാ­ളം ദേ­ശാ­ട­ന­ക്കി­ളി­കള്‍ കു­മ­ര­കം സലിം അലി പക്ഷി­സ­ങ്കേ­ത­ത്തില്‍ സ്ഥി­ര­മാ­യി വി­രു­ന്നെ­ത്തു­ന്നു. ഏക­ദേ­ശം 14 ഏക്കര്‍ സ്ഥ­ല­ത്താ­ണ് പക്ഷി സങ്കേ­തം സ്ഥി­തി­ചെ­യ്യു­ന്ന­ത്. 
കു­മ­ര­ക­ത്തി­ന്റെ പ്ര­ധാന വരു­മാ­ന­മാര്‍­ഗ്ഗം കൃ­ഷി­യാ­ണ്. വി­ള­ഞ്ഞു­കി­ട­ക്കു­ന്ന നെല്‍­പ്പാ­ട­ങ്ങ­ളു­ടെ അരി­കി­ലു­ള്ള കള്ളു­ഷാ­പ്പു­ക­ളില്‍ നല്ല കരി­മീന്‍ പൊ­ള്ളി­ച്ച­തും, ചെ­മ്മീന്‍ കറി­യും ലഭി­ക്കും. വള്ള­ത്തില്‍ ഉള്‍­നാ­ട്ടി­ലേ­ക്ക് യാ­ത്ര ചെ­യ്യു­ന്ന­ത് പു­തിയ അനു­ഭ­വ­മാ­യി­രി­ക്കും. അതി­ന് പറ്റിയ വള്ള­ങ്ങള്‍ കു­മ­ര­ക­ത്ത് വാ­ട­ക­യ്ക്ക് ലഭി­ക്കും­. 


ഈ ഫോട്ടോസ് കാണുക ..ക്യാമറ ഉണ്ടായാല്‍ പോരാ ഫോട്ടോ എടുകണം അതിനു സെന്‍സ് വേണം സെന്സിബിലിറ്റി വേണം ..കുറഞ്ഞത് ക്യാമറ എങ്ങിലും വേണം  





അപ്രിയ ഗാനങ്ങള്‍

ഞാന്‍ രാവിലെ എഴുനേറ്റ് ഞാന്‍ ഇന്ന് എന്ത് എഴുതും ആലോചന..... പുകഞ്ഞ ആലോചന...... അവസാനം കിട്ടി.. "ഞാന്‍ വെറുത്ത പാട്ടുകള്‍"
അങ്ങനെ ഞാന്‍ എഴുതി തുടങ്ങി... ഞാന്‍ പാട്ടില്‍ മാനദണ്ടമാക്കുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട് .. മനസിലാകുന്ന ഭാഷ ,ഉച്ചാരണ ശുദ്ധി ,പിന്നെ നല്ല വരികള്‍ ,നല്ല  ഈണം .
എന്‍റെ അപ്രിയ ഗാനങ്ങളില്‍ ഒന്നാമത്തെ പാട്ട് 
രക്ത സാക്ഷികള്‍ സിന്താബാദ് എന്ന സിനിമയിലെ  ഒ എന്‍ വി  കുറുപ്പ് എഴുതി എം ജി  രാധാകൃഷ്ണന്‍ ഈണം നല്‍കി എം ജി ശ്രീകുമാര്‍ ചിത്ര എന്നിവര്‍ പാടിയ "നമ്മള് കൊയ്യും വയല്‍ എല്ലാം നമ്മുടേതാകും പെങ്കിളിയെ ".....ഈ പാട്ടില്‍ എന്ത് വരിയാണിത് ഒ എന്‍  വി  എഴുതി വച്ചിരികുനത് ...നിങ്ങള്‍ പറയു പണിക്കാര്‍ കൊയ്ത വയല്‍ അവരുടെ പേരില്‍ എഴുതി കൊടുക്കണോ ..ഇതു എന്ത് ന്യായം ...എങ്കില്‍ വീട്ടില്‍ പണിക്ക് വരുന്ന വേലക്കാരിക്ക് നമ്മള്‍ വീട് എഴുതി കൊടുക്കണമല്ലോ .അതു കൊണ്ട് എനിക്ക് ഈ പാട്ട് ഇഷ്ടമല്ല ..
പിന്നെ ആല്‍ബം സോങ്ങുകള്‍ എനിക്ക് ഒട്ടും ഇഷ്ടമല്ല എല്ലാത്തിനും ഒരേ ഈണം ..പാടുന്നതോ കുഴുതയുടെ ശബ്ദം ഉള്ളവന്മാര്‍ ..പേരോ .നിനയ്കായ്‌ .ഓര്‍മയ്കായ്‌ ,വെണ്ടകായ്,പാവകായ് ....
പുതിയ പാട്ടുകള്‍ ആണ് കഷ്ട്ടം .മലയാളം പാട്ടുകള്‍ക്കിടയില്‍ ഇംഗ്ലീഷ് വരികള്‍ കുത്തി കയറ്റുന്നു ..ഇതൊക്കെ ഇവിടെ ആരും കാണാന്‍ ഇല്ലെ ....?...പിന്നെ remix പണ്ടുള്ള നമ്മുടെ മഹാരഥന്മാര്‍ പാടി സൂപ്പര്‍ ഹിറ്റ്‌ ആക്കിയ പാട്ടുകള്‍ വീണ്ടും എടുത്ത് കോപ്രായം കാട്ടുനത് കണ്ടാല്‍ എനിക്ക് തോന്നും എന്‍ഡോസള്‍ഫാന്‍ നിര്‍ത്തല്‍ ആക്കണ്ടായിരുന്നു ..അതില്‍ കുറച്ചു വാങ്ങിയാല്‍ പിന്നെ ഒന്നും അറിയണ്ടല്ലോ,,,,,,,,,

Friday, 21 October 2011

ചത്താലും സ്വസ്ഥത തരില്ലേ ?

ഇത് ഒരു സംഭവ കഥ ആണ് കേട്ടോ .....
ഞങ്ങളുടെ വീടിന്‍റെ അടുത്തുള്ള ഒരു വീട്ടിലെ അമ്മച്ചിക്ക്  പെട്ടന്ന് ഒരു ദിവസം  പരലോകത്തേക്കു വിസ കിട്ടി .മരണവീട്ടില്‍ ശവശരീരം കാണാന്‍ ഞാനും  പോയി .അങ്ങനെ ഞാന്‍ ആ വീട്ടില്‍ എത്തി.ആരും ഒന്നും മിണ്ടുന്നില്ല ...കുറച്ചു പേര്‍ മാറിനിന്നു അടക്കം വര്‍ത്തമാനം പറയുന്നുണ്ട് ...ഞാന്‍ ചെവിയോര്‍ത്തു .."ആ തള്ള ഒരു ദുഷ്ട്ട ആണേലും ...അവര് നല്ല സ്ത്രീ ആയിരുന്നു ...ആ ..എന്നാ പറയാനാ ....ഇത്രയെ ആയുസേ വിധിച്ചിട്ടുള്ളൂ ....".ഇതു കേട്ടിട്ട് ഞാന്‍ ഒന്നും പറയാനും പോയില്ല ..കാരണം ഞാന്‍ എന്റെ ശരീരത്തെ അത്ര അധികം സ്നേഹിക്കുന്നു..എന്നാലും അങ്ങേരു പറഞ്ഞത് കേട്ടില്ലേ  "ഇത്രയെ ആയുസേ വിധിച്ചിട്ടുള്ളൂ " ആ തള്ള എണ്‍പത്തി എട്ടാം വയസിലാ കാലന്‍റെ  ബൈകിന്റെ പുറകില്‍ ഇരുന്നു പോയേ ... അങ്ങനെ ഞാന്‍ ഏതൊക്കെ കണ്ടും കേട്ടും മിണ്ടാതെ ഇരിന്നു.
പിന്നെ ഞാന്‍ എന്റെ ബാല്യകാലസ്മരണകള്‍ അയവിറക്കി. ഞങ്ങള്‍ ഇവരുടെ വീടിന്‍റെ പിന്നാമ്പുറതുള്ള പറമ്പില്‍ ആണ് ക്രിക്കറ്റ്‌ കളികുന്നത്...പെട്ടന്ന്  ആലുംമൂടന്‍  ഒരു കിടിലന്‍ ഷോട്ട് ..കൂടെ ഒരു മനോഹരമായ ശബ്ദം ...കിള്ഷ്.....മനസ്സിലായോ ? എനിക്ക് മിമിക്രി നല്ല വശം ഇല്ല .കാറിന്റെ ഫ്രന്റ്‌ ഗ്ലാസ്‌ തവിട് പൊടി.ഞങ്ങള്‍ അടുത്ത കണ്ടം വഴി ചാടി ഓടി ..ഞങ്ങളെ പൂര തെറി ..ഞാന്‍ കൊടുങ്ങലൂര്‍ എവിടെയോ  ആണ് നില്കുന്നതെന്ന് തോന്നി. അവര്‍ എന്റെ അപ്പുപ്പനെയും അമ്മുനെയും കൂടി തെറി വിളിച്ചു .ഞാന്‍ ആലോചിച്ചു ഇപ്പോ എന്റെ പാവം അപ്പുപ്പനും അമ്മുമ്മയും കുഴിയില്‍ കിടന്നു തുമ്മുകായായിരിക്കും.
പെട്ടന്ന്  വര്‍ത്തമാനകാലത്തില്‍ നിന്ന് ഒരു മെസ്സേജ് .പ്രിത്വിരാജ്‌ തമാശകള്‍ ..വായിച്ചില്ല ഫോണ്‍ സ്വിച്ച് ഓഫ് ആക്കി .പെട്ടന്ന്‍ "ഹിമഗിരി തനയെ ..ഹേമലതേ ...." ഇവര്‍ക്ക് മരണവീട്ടില്‍ എങ്ങിലും ഫോണ്‍ സൈലന്റ്  ആക്കാന്‍ വയ്യേ ..കഷ്ട്ടം...
ശവം ധഹിപികുനില്ലേ ? പെട്ടന്ന് പുറകില്‍ നിന്ന് ഒരു ചോദ്യം. ഞാന്‍ പറയുന്നത് മുന്‍പേ  ഏതോ ഒരുത്തന്‍ മറുപടി പറഞ്ഞു .ജെര്‍മനി യില്‍ നിന്ന് മക്കള്‍ വരണ്ടേ..എന്നെട്ടെ കത്തിക്കു ..
ഓ ..ഞാന്‍ പറഞ്ഞില്ല ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ട് ഒരാള്‍ അമേരിക്കയില് മറ്റേ ആള്‍ ജെര്‍മനി ....വമ്പന്‍ ടീം ആണ് .കുറച്ചു കഴിഞ്ഞു ജെര്‍മനിയില്‍ നിന്നുള്ള മകള്‍ വന്നു ..കാറില്‍ നിന്ന് ഇറങ്ങി ..മരണ വീട്ടിലേക്കു ആണെങ്ങിലും പത്രാസിനു യാതൊരു കുറവും ഇല്ല ..ഹൈ ഹീല്‍ ചെരുപ്പും ,പട്ടുസാരിയും ..ഹോ ..വരുന്ന ഇടയ്ക്ക് കഴുത്തില്‍ കിടക്കുന്ന മാല നേരെ ഇടുന്നുണ്ട് ..മകള്‍ വീട്ടിലേക്കു കയറിയതും ..ഇതുവരെ..അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ ഇരുന്ന വീട് ഇപ്പോ ഷാജി കൈലാസിന്‍റെ സിനിമ പോലെ ആയി ..കരച്ചിലും പിഴിച്ചിലും എല്ലാം കൂടി ബഹളമയം.
നമ്മുടെ ജെര്‍മനിചേച്ചി ..ഓടി വന്നു ബോഡിയുടേ അടുത്ത് വന്നു എന്ന് കരഞ്ഞു കൊണ്ട് പറയുകയ .".അയ്യോ ...അമ്മച്ചി എന്നെ ഒറ്റയ്ക്ക്‌ ആകിയേച്ചും പോയല്ലോ "...ഇതു സാധാരണ മരണവീട്ടില്‍ നടക്കുന്നത ..കൂടെ കൊണ്ട് പോകാന്‍ അമ്മച്ചി എന്താ ഊട്ടിയില്‍ സുഖവാസത്തിനു പോയതാണോ ? ഞാന്‍  ഒരു ആത്മഗതാഗതം പറഞ്ഞു. കുറച്ചു കഴിഞ്ഞു ശവത്തിനു ഒറ്റയ്ക്ക് കിടന്നു മടുത്തോ ആവോ ..മക്കള്‍ ദഹിപിക്കാന്‍ ശവം എടുത്തു ...പിന്നേം കളി മാറി ടെസ്റ്റ്‌ ക്രിക്കെറ്റ്നു പകരം ട്വന്‍റി -ട്വന്‍റി  കരച്ചില്‍ ...ടൈറ്റാനിക് സിനിമയുടെ അവസാനം നായികാ നായകനോട് പറയില്ലേ "come back jack..come back"അത് പോലെ നമ്മടെ ജെര്‍മനിചേച്ചി പറഞ്ഞു .."come back ammachi..come back"ഇതു കേട്ടിട്ട് മറ്റൊരു ചേച്ചി ."മോളെ അമ്മച്ചിക്ക് നിന്റെ ഇഗ്ലീഷ് അറിയില്ല നീ മലയാളത്തില്‍ പറ " ഞാന്‍ ചിരിയുടെ വക്കില്‍ എത്തി ..അകത്തു നിന്ന പലരും വാ പൊത്തി  അകത്തേക്ക് ഓടി ഞാന്‍ വിചാരിച്ചു സങ്കടം സഹിക്കവയാതെ.പോയതായിരിക്കും എന്ന് ..പക്ഷെ അതല്ല കാരണം ചിരി unsahikkable ആയിപോയി.....ഞാന്‍ വീട്ടില്‍ വന്നിട്ട് പൂര ചിരി  ..ഹാ ഹാ ഹാ ഹീ ഹീ ഹേ .

മരിച്ച അമ്മച്ചിക്ക് പകരം നിങ്ങള്‍ ആണെങ്ങില്‍ നിങ്ങള്‍ ആ മകളോട് എന്ത് പറയും ?

എന്റെ ഉത്തരം :"എടി ..നിനക്കുള്ള വിസ ഞാന്‍കാലന്‍റെ ഹെഡ് ഓഫീസില്‍ നിന്നും അയച്ചേക്കമെടി."
ഇനി  നിങ്ങളുടെ ഉത്തരം പറയു ..കേള്‍ക്കട്ടെ
കേരള സംസ്കാരം എന്നത് ഓര്മ വേണം 

Thursday, 20 October 2011

ഗദ്ദാഫി ചരിതം



ഗദ്ദാഫി മരിച്ചില്ല ..കുറച്ചു മുന്‍പേ എന്നെ വിളിച്ചിരിന്നു (സ്വര്‍ഗത്തില്‍ നിന്നോ നരകത്തില്‍ നിന്നോ അല്ല ) 
ഞങ്ങള്‍ തമ്മിലുള്ള സംഭാഷണശകലങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു 
ബെല്‍ അടിക്കുന്നു ട്രന്നീം ..ട്രെന്നീം .
ഞാന്‍ :എടാ... ഉവേ....നീ തട്ടി പോയന്നു കേള്‍കുനല്ലോ ശരിയാന്നോ ? 
ഗദ്ദാഫി :ഇല്ല മച്ചു..... അവന്മാര് ചുമ്മാ പറയുന്നതാ ഞമ്മള് ലിബിയയില്‍ നിന്നും നിഗേരിലെയ്ക്ക് പോയ ഞമ്മടെ അകമ്പടി വാഹനത്തില്‍ ഞാന്‍ ഇല്ലായിരിന്നു....

ഞാന്‍ :എന്നിട്ട് എന്നാ പറ്റിയട ഉവേ ..?
ഗദ്ദാഫി :എന്നാ പറയാനാ ഞമ്മള് ലിബിയേല്‍ തന്നെ ഉണ്ടായിരിന്നു ..ആ ഹമുക്കുകള് നമ്മളെ കണ്ടു പിടിച്ചില്ല ...
ഞാന്‍ : കൊച്ചന്‍ എന്തിയെ ?
ഗദ്ദാഫി :ഓ ...എന്നാ പറയാനാ ..അവന്‍ മിറ്റ്ത്തു പിള്ളേരുമായി മിസൈല്‍ വിട്ടു കളിക്കുന്നു ..വീട്ടില്‍ എല്ലാ പയലുകല്കും സുഖമാണോ ?
ഞാന്‍ :ആ അങ്ങനെ ഓക്കേ പോകുന്നു.. ഇപ്പോ ഫേസ് ബുക്കില്‍ കമന്റ് ഒന്നും കാണാനേ ഇല്ലാലോ എന്നാ പറ്റി ?
ഗദ്ദാഫി :സമയം ഇല്ല മച്ചു എല്ലാത്തിനേം മേചോണ്ട് പോവണ്ടേ 
ഞാന്‍ :അണ്ണാ ശരി ഞാന്‍ വയ്ക്കുവാ ..ISD താങ്ങതില്ല ...ഹാപ്പി മിസ്സൈല്‍ വിടല്‍ 
ഗദ്ദാഫി :ജയ് ജിന്ജോ 

ഞാന്‍ ജയ് ജിന്ജോ


വാല്‍ : ഇതു ഞാന്‍ ചുമ്മാ തമാശയ്ക് എഴുതിയത് ആന്നേ ....

Wednesday, 19 October 2011

പരീക്ഷാപേടി....

ഇന്നു എന്റെ optics എക്സാം ..ഒരു വക അറിയാന്‍ വയ്യ ..രാവിലെ തന്നെ അമ്പലത്തില്‍ പോയി...ഞാന്‍ കുറച്ചു ദൈവ ഭയം ഉള്ള കൂട്ടത്തിലാ .. പഠിച്ചതൊന്നും തലയില്‍ ഇല്ല ...തിരക്കിനുടയില്‍ ദേവി ആണോ ദേവന്‍ ആണോന്നു മറന്നു.. പിന്നെ പോക്കറ്റില്‍ പത്തു  രൂപ തപ്പി കിട്ടിയില്ല അവസാനം അമ്പതു പൈസ കാണിക്ക വച്ചിട്ടും ഞാന്‍ പോന്നു .......ക്ലാസില്‍ രാവിലെ തന്നെ എത്തി.. എന്തിനാ ....കൂടിനിന്ന് പഠിക്കാന്‍..  പക്ഷെ പഠിക്കല്‍ അല്ല ഉദേശം , ചുമ്മാ വര്‍ത്തമാനം പറഞ്ഞു ഇരിക്കാന്‍ ....ഇങ്ങനെ ഇരിക്കുമ്പോള്‍ അതാ പൂച്ച മത്തിതല  കടിച്ചുപിടിച്ചുകൊണ്ട് വരുന്നത് പോലെ ഞങ്ങളുടെ പുട്ടാലു സാര്‍ വരുന്നു..എന്നെ നോക്കിയിട്ട് സുരഷ്‌ ഗോപി സ്റ്റൈലില്‍ രണ്ടു ഡയലോഗ്  ..നിനക്കൊക്കെ ..പഠിക്കാന്‍ ഒന്നുമില്ലേ ..എന്തോ കാണിക്കാനാ ഇങ്ങോട്ട് വരുന്നത്... ഇതു കേട്ടപോഴെ ഞാനും പാപ്പിയും  മത്തായിയും എല്ലാം കൂടി, കാണുന്ന വഴിയെ കൂടി ഓടി ...കിണിം ..അവസാന മണി മുഴങ്ങി ..ഞങ്ങളുടെ അന്ത്യം അടുത്തു ..സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയുന്നു.എന്നു പാടി പരീഷ ഹാളില്‍ കയറി ...ഹോ..ആ സുഖം നിങ്ങള്‍ ഒന്ന് അനുഭവിക്കണം ....വയറുവേദനയും ഉരുണ്ടുകയറ്റവും. ..ഹൃദയം പട പട ന്നു ഇടിക്കുന്നു ..ശിവമണി drums വായിക്കുന്നത് പോലെ ....ഞാന്‍ വിയര്‍ത്തു കുളിച്ചു അപ്പൊ ഒരു സോപ് കൂടി കിട്ടിയാല്‍ അവിടെ നിന്ന് ഞാന്‍ തേച്ചു കുളിച്ചേന്നേ......അങ്ങനെ ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു തൊട്ടു അരികെ ആതിര ...പടിപിസ്റ്റ്‌....അവള്‍ എന്തോ അടക്കി പറയുന്നു ...രാമ രാമ ..രാമ ...ഇവളുടെ അവസ്ഥ ഇതാണേല്‍ ഞാന്‍ രാമായണം മൊത്തം അവിടിരുന്നു വായികണം ...അങ്ങനെ ചോദ്യ പേപ്പര്‍ കിട്ടി ..ആദ്യ ചോദ്യം വായിച്ചു." ഹോ മഹാബലിക്ക്   കിട്ടിയ സൂപ്പര്‍ ലോട്ടോ എനിക്ക് കിട്ടിയാല്‍ നന്നായിരുന്നു" എന്നു തോന്നി .....അല്ലേല്‍ അവിടെ ഇരുന്നു സമാധി ആയാലോ.?.....ഇങ്ങനെ ഒക്കെ ചിന്തിച്ചു ഇരിക്കുമ്പോഴാ ..പുറകില്‍ നിന്ന് കുഞ്ഞ്  ഒരു തട്ടു ..എടാ ഒന്നാമത്തെ അറിയാമോ? ...ഞാന്‍ പെട്ടന്ന് കുമരകം ചന്തയിലേക്ക് പോയി ..പിന്നെ ഞാന്‍ അവനോടു സംസാരിച്ച വാക്കുകള്‍ ഇവിടെ എഴുതുന്നില്ല ( എന്റെ സംസ്കാരം അതിനു അനുവദിക്കില്ല ).. വാര്‍ക്ക കെട്ടിടം ആണ് അതുകൊണ്ട് ഓടോ കഴുകോലോ എണ്ണി  ഇരിക്കാന്‍ പറ്റുനില്ല ...അവസാനം ജനല്‍ കമ്പി തന്നെ ശരണം..അങ്ങനെ ഇരിക്കുംപോഴുണ്ട് ആശാന്‍  പുറകില്‍ നിന്ന് ഒരു വിളി "ഇതാ ഉത്തരം എഴുതിയ ചോദ്യ പേപ്പര്‍ "..ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയ അവസ്ഥ ..അപ്പോള്‍ ടീച്ചര്‍ അവിടെ ഇല്ലേല്‍ ഞാന്‍ മൈകില്‍ ജാക്സണ്‍ന്റെ ത്രില്ലെര്‍ അവിടെ നടന്നേനെ ..അങ്ങനെ ആ ഉത്തരം എല്ലാം എഴുതി ..വീണ്ടും ജനല്‍ കമ്പി റീകൌണ്ട്..1...2...3...4..5..പെട്ടന്ന് അതാ ഞങ്ങളുടെ ഒപ്ടിക്സ് പഠിപ്പിക്കുന്ന മിസ്സ്‌ വരുന്നു....പിന്നെ കുറച്ചു നേരം മിസ്സ്ന്റെ സ്വന്ദര്യം കണ്ട് ഇരിന്നു ..മിസ്സ്‌ പോയി ..പഠിച്ചത് എന്നതാണ്ട് മനസിലേക്ക്  കേറി വരുന്നു ..പിന്നെ തുടങ്ങി എഴുതാന്‍.. എല്ലാ ഉത്തരവും എഴുതി .പുറത്തു ഇറങ്ങി ...ഓരോന്നും വന്നു എന്നോട് ചോദിക്കുകയ "ജയ്കുമോ?"....ഞാന്‍ operation കഴിഞ്ഞു ഇറങ്ങിയ ഡോക്ടര്‍ മാരെ പോലെ മറുപടി കൊടുത്തു "എന്നെകൊണ്ട് പറ്റുന്നതൊക്കെ ചെയ്തു ബാക്കി മുകളില്‍ ഉള്ളവന്റെ കൈയില്‍ ആണ് " പിന്നെ ടോസ്‌ ഇട്ടു  നോക്കി ഹാവു ..........ജയ്ച്ചു ..ഓരോ പെണ്‍പിള്ളേരും.."എടി spetrometer diagram വരച്ചോഡി"..എന്നു അങ്ങോട്ടും ഇങ്ങോട്ടും  പറഞ്ഞു തുടങി ....ചത്ത കൊച്ചിന്റെ ജാതകം നോകിയിട്ടു എന്ത് കാര്യം ....ഇനി അടുത്ത പരീക്ഷാ എന്താവുമോ ആവോ ?......  

Tuesday, 18 October 2011

കാമുകിയെ ഒഴിവാക്കാനും നഷ്ടപെടതിരിക്കാനും ഉള്ള വഴികള്‍



പ്രണയിനിയെ നഷ്ടപെടാതിരിക്കാന്‍.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളില്‍ എന്തെങ്ങിലും പ്രത്യേകത തോന്നുക , എന്നും കാണാന്‍ തോന്നുക , അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരി എന്നൊക്കെ തോന്നിയാല്‍ നിങ്ങളില്‍ പ്രണയ രോഗം ഉടലെടുത്തിട്ടുണ്ട് എന്ന് ഏതൊരു പൊട്ടനും കണ്ണടച്ച് പറയാന്‍ കഴിയും ..ഒരു പ്രണയം തുടങ്ങി അത് അതിന്റെ പൂര്‍ണ്ണതയില്‍ (കല്യാണം )എത്താന്‍ കുറെ കടമ്പകള്‍ കടക്കണം .ആദ്യമേ അവള്‍ക്ക് താങ്കളെ ഇഷ്ടപെട്ടിരിക്കണം , അല്ലെങ്കില്‍ അത് പ്രണയം ആവില്ലല്ലോ ...

പ്രധാനമായി പ്രണയത്തില്‍ രണ്ടു സംഭവവികാസങ്ങള്‍ ഉള്ളത് . 

1 . പ്രണയ സാക്ഷാത്കാരം അല്ലെങ്കില്‍ വിവാഹം ..
2 . പ്രണയ നൈരാശ്യം (ചീറ്റി പോകുക എന്ന് പച്ച മലയാളത്തില്‍ പറയും )..

1 . പ്രണയ സാക്ഷാത്കാരം അല്ലെങ്കില്‍ വിവാഹം ..

ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടാകാന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു കുറെ കടമ്പകള്‍ കടന്നെ മതിയാവൂ ..അതൊന്നും കുഴപ്പമില്ല എല്ലാം വഴിയെ ശരിയായിക്കോളും ഏന് കരുതി ഇരിക്കുവാണെങ്കില്‍ , കാലക്രമേണ സ്നേഹിച്ച പെണ്ണിന്റെ കല്യാണത്തിന് ഉപ്പു വിളമ്പാന്‍ തങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നതാണ് ...

സെലെക്ഷന്‍ ഒരു വലിയ ഘടകമാണ് (സൗന്ദര്യം അല്ല ) പ്രായം ആണ് പ്രശ്നം .. 

ഉദാഹരിക്കുകയാണെങ്കില്‍ :- 22 വയസുള്ള പയ്യന്‍ 20 വയസുള്ള പെണ്ണിനെ പ്രണയിക്കാന്‍ ഇറങ്ങുമ്പോള്‍ അവനു 24 മത്തെ വയസില്‍ ഒരു നല്ല ജോലി കിട്ടുമെന്നുള്ള ഉറപ്പുണ്ടായിരിക്കണം .. അല്ലെങ്കില്‍ 22 മത്തെ വയസില്‍ പെണ്ണിനെ വീട്ടുകാര്‍ കെട്ടിച് വിടുമ്പോള്‍ ചങ്ക് തല്ലി കരയേണ്ടി വരും .. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ താങ്കള്‍ താങ്കളുടെ സ്വന്തം ചിലവില്‍ നിര്‍ബന്ധമായും കൌണ്സിലിംഗ് കൊണ്ട് പോയിരിക്കണം .. ഇല്ലെങ്കില്‍ നോ രക്ഷ ..

അതുകൊണ്ട് തന്നെക്കാള്‍ മിനിമം 4 വര്ഷം പ്രായം കുറഞ്ഞ പെണ്ണിനെ എങ്കിലും നോക്കുക, പ്രണയിക്കുക , അങ്ങനെ ആകുമ്പോള്‍ ആ കൊച്ചിന്റെ വീട്ടില്‍ കല്യാണ ആലോചനകള്‍ നടക്കുമ്പോള്‍ താങ്കള്‍ക്ക് നേരിട്ട ചെന്ന് പെണ്ണ് ചോദിക്കാം .. പക്ഷെ സ്ഥിരമായി കവലയില്‍ വായിനോക്കലാണ് താങ്കളുടെ ജോലി എങ്കില്‍ അങ്ങോട്ട്‌ പോകേണ്ടതില്ല .. നിങ്ങള്‍ പെണ്ണിന്റെ വീട്ടുകാരുടെ മുന്‍പില്‍ നാണം കെടാന്‍ ഉള്ള സാധ്യത തളളി കളയാന്‍ കഴിയില്ല .. കാരണം ഏതൊരു മാതാപിതാക്കളും തങ്ങളുടെ മകളുടെ നല്ല ഭാവി ആണ് ആഗ്രഹിക്കുന്നത് . അവരെ തെറ്റ് പറയാനും കഴിയില്ല അരിമേടിക്കാന്‍ പ്രണയം മാത്രം പോരല്ലോ കാശും വേണ്ടേ ..അതിനാണ് ജോലി ....

മറ്റൊരു പ്രധാന പ്രശ്നമാണ് ജാതി .. ഇതിനെ മറികടകണമെങ്കില്‍ ഭയങ്കരമായ രീതിയില്‍ നമ്മുടെ കരിയര്‍ വളര്‍ന്നെ പറ്റു. അല്ലെങ്കില്‍ അടിച്ചോണ്ട് പോകാമെന്ന് വെച്ചാല്‍ ഒരു കുട്ടി ആകുന്നത് വരെ എങ്കിലും ക്രിക്കറ്റ് കളിക്കാര്‍ ഉപയോഗിക്കുന്ന പാടുകള്‍ കരുതിയാല്‍ നല്ലതായിരിക്കും . അല്ലെങ്കില്‍ നിന്റെ വീട്ടുകാര്‍ എന്റെ മുട്ടുകാല്‍ തല്ലി ഓടിച്ചെന്നു പ്രിയതമയോടു പറഞ്ഞു കരയേണ്ടി വരും .

പക്ഷെ പേടിക്കണ്ടാത്ത ഒരു പ്രണയം ഉണ്ട് അതാണ് വീട്ടുകാര്‍ നേരത്തെ വാക്ക് പറഞ്ഞുറപ്പിച്ചത് , കല്യാണ നിശ്ചയം കഴിഞ്ഞു കെട്ടുന്നത് വരെ ഉള്ള പ്രണയം (കേട്ടികഴിഞ്ഞാല്‍ ചിലപ്പോ പ്രണയം പോയാലോ ) .. അതില്‍ മുകളില്‍ പറഞ്ഞതിനെ ഒന്നും പേടിക്കണ്ട..

2 . പ്രണയ നൈരാശ്യം.
ഇതിനെ കുറിച്ച് ഇത്രയേ പറയാനുള്ളൂ ...ചത്ത കൊച്ചിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ ... 

വാല്‍കഷ്ണം : 
വേലയും കൂലിയും ഉള്ളവന് പ്രണയിക്കാം , ഈസി ആയി പ്രണയ സാക്ഷാത്കാരം നേടാം . അല്ലാത്തവനും പ്രണയിക്കാം പക്ഷെ പണി കിട്ടും ഉറപ്പാ .


കാമുകിയെ ഒഴിവാക്കാന്‍

ആദ്യം കാമുകി ചോദിക്കുക  സമ്മാനം എന്നാണ് . എന്തെങ്കിലും ചോദിക്കാതെ വാങ്ങിത്തന്ന ചരിത്രം ഇല്ല. ചരിത്രം തിരുത്തപ്പെടുമോയെന്ന് നോക്കാനുള്ള ക്ഷമയും ഇല്ല. അതുകൊണ്ട്‌ സമയം കളയാതെ ചോദിച്ചുവാങ്ങിക്കളയാം എന്ന് കരുതി. ചോദിച്ചു വാങ്ങുമ്പോള്‍ കുറയ്ക്കണ്ടല്ലോന്ന് വിചാരിച്ച്‌, രാഷ്ട്രീയക്കാര്‍ പ്രകടനപത്രിക ഇറക്കുന്നത്‌ പോലെ കാര്യമായിട്ട്‌ തന്നെ ഡിമാന്റ് ഇറക്കി.

ഒന്ന് ----എന്റെ അത്രേം വലുപ്പമുള്ള ടെഡിബെയര്‍ വേണം.

രണ്ട്‌----തന്മാത്രയില്‍ നായകന്‍ നായികയെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതുപോലെ എന്നേം പഠിപ്പിക്കണം. സമ്മാനം ആ രൂപത്തില്‍.

മൂന്ന് ----ലയണ്‍ എന്ന സിനിമയിലെ പാട്ടുസീനില്‍ കാവ്യാമാധവന്‍ ഇട്ടത്പോലെയുള്ള നീലക്കുപ്പായം വേണം.( ഇടാനൊന്നുമല്ലെന്നേ, ഒരു ആഗ്രഹം. അത്ര തന്നെ)

ഡിമാന്റ്‌ കേട്ടതും തുടങ്ങി.

“ഒന്ന് ടെഡി--- അതു വാങ്ങിത്തരുന്നതില്‍ കുഴപ്പമില്ല. പക്ഷെ കല്ലൂം, ആച്ചീം, അപ്പൂം, വിശാഖും, കണ്ണനുണ്ണിമാരും, ഇളയും നിളയും, സ്നേഹയും സാന്ദ്രയും, ഹന്നയും, പിന്നെയും ഉള്ള കുറേ കുട്ടികളും ഒക്കെ ഇവിടെ വരും. അപ്പോ ആ ടെഡി കൊടുക്കണംന്ന് നിനക്ക് തോന്നും. ഒരാള്‍ക്ക്‌ മാത്രായിട്ട്‌ എങ്ങനെയാ കൊടുക്കുക, അതു ശരിയല്ലല്ലോ. അപ്പോള്‍ അത്‌ കാന്‍സല്‍ഡ്‌. 

രണ്ട്‌---- സിനിമയിലെ പാട്ട സ്കൂട്ടര്‍ ആ സീന്‍ കഴിഞ്ഞാല്‍ ഉപേക്ഷിക്കും. നിന്നെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച്‌ നീ ഇതുംകൊണ്ട്‌ പ്രാക്റ്റീസിനു പോയി , എവിടേലും തട്ടിയിട്ട്‌ അതിന്റെ പെയിന്റ്‌ പോയാല്‍ സഹിക്കില്ല. (ഭാര്യ ചത്താലും വേണ്ടീലാ എന്ന്. ഏത്‌?) അതും കാന്‍സല്‍ഡ്‌.

മൂന്ന്---- നെയ്ത്തുകാര്‍ നെയ്ത തുണി മുഴുവന്‍ കാവ്യാമാധവനു വേണ്ടിവന്നിരിക്കും. ഇനി നിനക്കും കൂടെ വേണമെങ്കില്‍ അവര്‍ എത്ര കഷ്ടപ്പെടേണ്ടി വരും. അതും കാന്‍സല്‍ഡ്‌.”

അങ്ങനെ ഭരണപക്ഷം ഡിമാന്‍ഡുകള്‍ നിരസിച്ചു.


അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് കരുതി ഞാന്‍ എന്റെ കഴുതരാഗാമൃതം ആരംഭിച്ചു. സ്വൈര്യം കെട്ടിട്ടെങ്കിലും...എന്തെങ്കിലും വാങ്ങിത്തന്നേക്കാംന്ന് തോന്നിയാലോ. എന്റെ വക ഇതാണെന്നും പറയാമല്ലോ.

“കാറ്റിന്‍ ചെപ്പു കിലുങ്ങീ ദലമര്‍മരങ്ങളില്‍,

രാപ്പാടിയുണരും സ്വരരാഗിയില്‍,

പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം,

ഇതു നമ്മള്‍ ചേരും സുഗന്ധതീരം...”
ഇത്രേം ആകുമ്പോള്‍ കാമുകി അടുത്ത ബസിന് വീട്ടിലോട്ടു പോയ്കോളും 

വാലറ്റം :ഇതു എന്റെ ചിന്തകള്‍ മത്രം ആണ് ....വല്ല സംശയങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ ചോദിക്കുക .......പറയാം 



                                                          -എന്ന്
                                                                 രാഹുല്‍ ജാക്ക് സ്പര്രോ  
                                                                deploma in കുടുംബം കലക്കല്‍ 

തെറികള്‍ rrjacksparrow007@gmail.com എന്ന ഐ ഡി യില്‍ അറിയിച്ചാല്‍ നന്നായിരിക്കും എനിക്കും മറ്റുള്ളവര്കും