Sunday 30 October 2011

എന്റെ നാട്

കുമരകം 
കോ­ട്ട­യ­ത്തെ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ടൂ­റി­സ്റ്റ് കേ­ന്ദ്രം കു­മ­ര­ക­മാ­ണ്. കോ­ട്ട­യ­ത്തു­നി­ന്ന് 14 കി­ലോ­മീ­റ്റര്‍ വയ­ലി­ന്റെ­യും ആറി­ന്റെ­യും അരി­കി­ലൂ­ടെ ­യാത്ര  ചെ­യ്താ­ലാ­ണ് കു­മ­ര­ക­ത്ത് എത്തു­ക. നെല്‍­വ­യ­ലു­ക­ളും തെ­ങ്ങിന്‍­തോ­പ്പു­ക­ളും നി­റ­ഞ്ഞ കു­മ­ര­കം മനോ­ഹ­ര­മായ ദി­വ­സ­ങ്ങള്‍ സഞ്ചാ­രി­കള്‍­ക്ക് സമ്മാ­നി­ക്കു­മെ­ന്ന കാ­ര്യ­ത്തില്‍ സം­ശ­യ­മൊ­ന്നു­മി­ല്ല.
കെ­ട്ടു­വ­ള്ള­ങ്ങള്‍ വാ­ട­ക­യ്ക്കെ­ടു­ത്ത് കാ­യ­ലില്‍ ­ക­റ­ങ്ങി നട­ക്കാ­നും ഏതെ­ങ്കി­ലും ഒരു തെ­ങ്ങിന്‍­ചു­വ­ട്ടി­ലി­രു­ന്ന് ചൂ­ണ്ട­യി­ടാ­നും അങ്ങ­നെ എന്തി­നും ഇവി­ടെ സൌ­ക­ര്യ­മു­ണ്ട്. നല്ല​ അന്തി­ക­ള്ള് കി­ട്ടു­ന്ന ഷാ­പ്പു­ക­ളും ഇവി­ടെ യഥേ­ഷ്ട­മു­ണ്ട്. വേ­മ്പ­നാ­ട്ട് കാ­യ­ലാ­ണ് കു­മ­ര­ക­ത്തെ ഇത്ര­യും സു­ന്ദ­രി­യാ­ക്കി­യ­ത് എന്നും പറ­യാം. തണ്ണീര്‍­മു­ക്കം ബണ്ടില്‍­നി­ന്ന് അസ്ത­മ­യം കാ­ണു­ന്ന­തും, അസ്ത­മയ സൂ­ര്യ­ന്റെ വെ­ളി­ച്ച­ത്തില്‍ മീന്‍­പി­ടു­ത്ത­ക്കാ­രെ കാ­ണു­ന്ന­തും മനോ­ഹ­ര­മാ­ണ്.
കു­മ­ര­ക­ത്ത് ധാ­രാ­ളം റി­സോ­ട്ടു­ക­ളു­ണ്ട്. അവര്‍ താ­മ­സ­സൌ­ക­ര്യം മാ­ത്ര­മ­ല്ല, ആയുര്‍­വേ­ദി­ക് മസാ­ജും ഓഫര്‍ ചെ­യ്യും­.
ഇ­വി­ട­ത്തെ മറ്റൊ­രു പ്ര­ത്യേ­കത കു­മ­ര­കം പക്ഷി­സ­ങ്കേ­ത­മാ­ണ്. സൈ­ബീ­രി­യന്‍ കൊ­ക്ക്, വെ­ള്ള­കൊ­ക്ക്, ഞാ­റ­പ­ക്ഷി, എര­ണ്ട എന്നീ ഇന­ത്തില്‍­പ്പെ­ട്ട ധാ­രാ­ളം ദേ­ശാ­ട­ന­ക്കി­ളി­കള്‍ കു­മ­ര­കം സലിം അലി പക്ഷി­സ­ങ്കേ­ത­ത്തില്‍ സ്ഥി­ര­മാ­യി വി­രു­ന്നെ­ത്തു­ന്നു. ഏക­ദേ­ശം 14 ഏക്കര്‍ സ്ഥ­ല­ത്താ­ണ് പക്ഷി സങ്കേ­തം സ്ഥി­തി­ചെ­യ്യു­ന്ന­ത്. 
കു­മ­ര­ക­ത്തി­ന്റെ പ്ര­ധാന വരു­മാ­ന­മാര്‍­ഗ്ഗം കൃ­ഷി­യാ­ണ്. വി­ള­ഞ്ഞു­കി­ട­ക്കു­ന്ന നെല്‍­പ്പാ­ട­ങ്ങ­ളു­ടെ അരി­കി­ലു­ള്ള കള്ളു­ഷാ­പ്പു­ക­ളില്‍ നല്ല കരി­മീന്‍ പൊ­ള്ളി­ച്ച­തും, ചെ­മ്മീന്‍ കറി­യും ലഭി­ക്കും. വള്ള­ത്തില്‍ ഉള്‍­നാ­ട്ടി­ലേ­ക്ക് യാ­ത്ര ചെ­യ്യു­ന്ന­ത് പു­തിയ അനു­ഭ­വ­മാ­യി­രി­ക്കും. അതി­ന് പറ്റിയ വള്ള­ങ്ങള്‍ കു­മ­ര­ക­ത്ത് വാ­ട­ക­യ്ക്ക് ലഭി­ക്കും­. 


ഈ ഫോട്ടോസ് കാണുക ..ക്യാമറ ഉണ്ടായാല്‍ പോരാ ഫോട്ടോ എടുകണം അതിനു സെന്‍സ് വേണം സെന്സിബിലിറ്റി വേണം ..കുറഞ്ഞത് ക്യാമറ എങ്ങിലും വേണം  





2 comments:

മനോജ് കെ.ഭാസ്കര്‍ said...

ഒരു ഫൈവ്സ്റ്റാര്‍ കള്ളുഷാപ്പിന്റെ പടം കൂടി കൊടുക്കാമായിരുന്നു...

Unknown said...

5 സ്റ്റാര്‍ പോരാ 7 സ്റ്റാര്‍ തന്നെ ആകാം