Wednesday, 19 October 2011

പരീക്ഷാപേടി....

ഇന്നു എന്റെ optics എക്സാം ..ഒരു വക അറിയാന്‍ വയ്യ ..രാവിലെ തന്നെ അമ്പലത്തില്‍ പോയി...ഞാന്‍ കുറച്ചു ദൈവ ഭയം ഉള്ള കൂട്ടത്തിലാ .. പഠിച്ചതൊന്നും തലയില്‍ ഇല്ല ...തിരക്കിനുടയില്‍ ദേവി ആണോ ദേവന്‍ ആണോന്നു മറന്നു.. പിന്നെ പോക്കറ്റില്‍ പത്തു  രൂപ തപ്പി കിട്ടിയില്ല അവസാനം അമ്പതു പൈസ കാണിക്ക വച്ചിട്ടും ഞാന്‍ പോന്നു .......ക്ലാസില്‍ രാവിലെ തന്നെ എത്തി.. എന്തിനാ ....കൂടിനിന്ന് പഠിക്കാന്‍..  പക്ഷെ പഠിക്കല്‍ അല്ല ഉദേശം , ചുമ്മാ വര്‍ത്തമാനം പറഞ്ഞു ഇരിക്കാന്‍ ....ഇങ്ങനെ ഇരിക്കുമ്പോള്‍ അതാ പൂച്ച മത്തിതല  കടിച്ചുപിടിച്ചുകൊണ്ട് വരുന്നത് പോലെ ഞങ്ങളുടെ പുട്ടാലു സാര്‍ വരുന്നു..എന്നെ നോക്കിയിട്ട് സുരഷ്‌ ഗോപി സ്റ്റൈലില്‍ രണ്ടു ഡയലോഗ്  ..നിനക്കൊക്കെ ..പഠിക്കാന്‍ ഒന്നുമില്ലേ ..എന്തോ കാണിക്കാനാ ഇങ്ങോട്ട് വരുന്നത്... ഇതു കേട്ടപോഴെ ഞാനും പാപ്പിയും  മത്തായിയും എല്ലാം കൂടി, കാണുന്ന വഴിയെ കൂടി ഓടി ...കിണിം ..അവസാന മണി മുഴങ്ങി ..ഞങ്ങളുടെ അന്ത്യം അടുത്തു ..സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയുന്നു.എന്നു പാടി പരീഷ ഹാളില്‍ കയറി ...ഹോ..ആ സുഖം നിങ്ങള്‍ ഒന്ന് അനുഭവിക്കണം ....വയറുവേദനയും ഉരുണ്ടുകയറ്റവും. ..ഹൃദയം പട പട ന്നു ഇടിക്കുന്നു ..ശിവമണി drums വായിക്കുന്നത് പോലെ ....ഞാന്‍ വിയര്‍ത്തു കുളിച്ചു അപ്പൊ ഒരു സോപ് കൂടി കിട്ടിയാല്‍ അവിടെ നിന്ന് ഞാന്‍ തേച്ചു കുളിച്ചേന്നേ......അങ്ങനെ ഞാന്‍ എന്റെ സീറ്റില്‍ ഇരുന്നു തൊട്ടു അരികെ ആതിര ...പടിപിസ്റ്റ്‌....അവള്‍ എന്തോ അടക്കി പറയുന്നു ...രാമ രാമ ..രാമ ...ഇവളുടെ അവസ്ഥ ഇതാണേല്‍ ഞാന്‍ രാമായണം മൊത്തം അവിടിരുന്നു വായികണം ...അങ്ങനെ ചോദ്യ പേപ്പര്‍ കിട്ടി ..ആദ്യ ചോദ്യം വായിച്ചു." ഹോ മഹാബലിക്ക്   കിട്ടിയ സൂപ്പര്‍ ലോട്ടോ എനിക്ക് കിട്ടിയാല്‍ നന്നായിരുന്നു" എന്നു തോന്നി .....അല്ലേല്‍ അവിടെ ഇരുന്നു സമാധി ആയാലോ.?.....ഇങ്ങനെ ഒക്കെ ചിന്തിച്ചു ഇരിക്കുമ്പോഴാ ..പുറകില്‍ നിന്ന് കുഞ്ഞ്  ഒരു തട്ടു ..എടാ ഒന്നാമത്തെ അറിയാമോ? ...ഞാന്‍ പെട്ടന്ന് കുമരകം ചന്തയിലേക്ക് പോയി ..പിന്നെ ഞാന്‍ അവനോടു സംസാരിച്ച വാക്കുകള്‍ ഇവിടെ എഴുതുന്നില്ല ( എന്റെ സംസ്കാരം അതിനു അനുവദിക്കില്ല ).. വാര്‍ക്ക കെട്ടിടം ആണ് അതുകൊണ്ട് ഓടോ കഴുകോലോ എണ്ണി  ഇരിക്കാന്‍ പറ്റുനില്ല ...അവസാനം ജനല്‍ കമ്പി തന്നെ ശരണം..അങ്ങനെ ഇരിക്കുംപോഴുണ്ട് ആശാന്‍  പുറകില്‍ നിന്ന് ഒരു വിളി "ഇതാ ഉത്തരം എഴുതിയ ചോദ്യ പേപ്പര്‍ "..ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയ അവസ്ഥ ..അപ്പോള്‍ ടീച്ചര്‍ അവിടെ ഇല്ലേല്‍ ഞാന്‍ മൈകില്‍ ജാക്സണ്‍ന്റെ ത്രില്ലെര്‍ അവിടെ നടന്നേനെ ..അങ്ങനെ ആ ഉത്തരം എല്ലാം എഴുതി ..വീണ്ടും ജനല്‍ കമ്പി റീകൌണ്ട്..1...2...3...4..5..പെട്ടന്ന് അതാ ഞങ്ങളുടെ ഒപ്ടിക്സ് പഠിപ്പിക്കുന്ന മിസ്സ്‌ വരുന്നു....പിന്നെ കുറച്ചു നേരം മിസ്സ്ന്റെ സ്വന്ദര്യം കണ്ട് ഇരിന്നു ..മിസ്സ്‌ പോയി ..പഠിച്ചത് എന്നതാണ്ട് മനസിലേക്ക്  കേറി വരുന്നു ..പിന്നെ തുടങ്ങി എഴുതാന്‍.. എല്ലാ ഉത്തരവും എഴുതി .പുറത്തു ഇറങ്ങി ...ഓരോന്നും വന്നു എന്നോട് ചോദിക്കുകയ "ജയ്കുമോ?"....ഞാന്‍ operation കഴിഞ്ഞു ഇറങ്ങിയ ഡോക്ടര്‍ മാരെ പോലെ മറുപടി കൊടുത്തു "എന്നെകൊണ്ട് പറ്റുന്നതൊക്കെ ചെയ്തു ബാക്കി മുകളില്‍ ഉള്ളവന്റെ കൈയില്‍ ആണ് " പിന്നെ ടോസ്‌ ഇട്ടു  നോക്കി ഹാവു ..........ജയ്ച്ചു ..ഓരോ പെണ്‍പിള്ളേരും.."എടി spetrometer diagram വരച്ചോഡി"..എന്നു അങ്ങോട്ടും ഇങ്ങോട്ടും  പറഞ്ഞു തുടങി ....ചത്ത കൊച്ചിന്റെ ജാതകം നോകിയിട്ടു എന്ത് കാര്യം ....ഇനി അടുത്ത പരീക്ഷാ എന്താവുമോ ആവോ ?......  

2 comments:

my blog said...

കൊള്ളാം രാഹുല്‍ അടിപൊളി എഴുത്ത് തുടര് .

Unknown said...

നന്ദി രാജേഷ്‌