Tuesday, 18 October 2011

കാമുകിയെ ഒഴിവാക്കാനും നഷ്ടപെടതിരിക്കാനും ഉള്ള വഴികള്‍



പ്രണയിനിയെ നഷ്ടപെടാതിരിക്കാന്‍.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളില്‍ എന്തെങ്ങിലും പ്രത്യേകത തോന്നുക , എന്നും കാണാന്‍ തോന്നുക , അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരി എന്നൊക്കെ തോന്നിയാല്‍ നിങ്ങളില്‍ പ്രണയ രോഗം ഉടലെടുത്തിട്ടുണ്ട് എന്ന് ഏതൊരു പൊട്ടനും കണ്ണടച്ച് പറയാന്‍ കഴിയും ..ഒരു പ്രണയം തുടങ്ങി അത് അതിന്റെ പൂര്‍ണ്ണതയില്‍ (കല്യാണം )എത്താന്‍ കുറെ കടമ്പകള്‍ കടക്കണം .ആദ്യമേ അവള്‍ക്ക് താങ്കളെ ഇഷ്ടപെട്ടിരിക്കണം , അല്ലെങ്കില്‍ അത് പ്രണയം ആവില്ലല്ലോ ...

പ്രധാനമായി പ്രണയത്തില്‍ രണ്ടു സംഭവവികാസങ്ങള്‍ ഉള്ളത് . 

1 . പ്രണയ സാക്ഷാത്കാരം അല്ലെങ്കില്‍ വിവാഹം ..
2 . പ്രണയ നൈരാശ്യം (ചീറ്റി പോകുക എന്ന് പച്ച മലയാളത്തില്‍ പറയും )..

1 . പ്രണയ സാക്ഷാത്കാരം അല്ലെങ്കില്‍ വിവാഹം ..

ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടാകാന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു കുറെ കടമ്പകള്‍ കടന്നെ മതിയാവൂ ..അതൊന്നും കുഴപ്പമില്ല എല്ലാം വഴിയെ ശരിയായിക്കോളും ഏന് കരുതി ഇരിക്കുവാണെങ്കില്‍ , കാലക്രമേണ സ്നേഹിച്ച പെണ്ണിന്റെ കല്യാണത്തിന് ഉപ്പു വിളമ്പാന്‍ തങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നതാണ് ...

സെലെക്ഷന്‍ ഒരു വലിയ ഘടകമാണ് (സൗന്ദര്യം അല്ല ) പ്രായം ആണ് പ്രശ്നം .. 

ഉദാഹരിക്കുകയാണെങ്കില്‍ :- 22 വയസുള്ള പയ്യന്‍ 20 വയസുള്ള പെണ്ണിനെ പ്രണയിക്കാന്‍ ഇറങ്ങുമ്പോള്‍ അവനു 24 മത്തെ വയസില്‍ ഒരു നല്ല ജോലി കിട്ടുമെന്നുള്ള ഉറപ്പുണ്ടായിരിക്കണം .. അല്ലെങ്കില്‍ 22 മത്തെ വയസില്‍ പെണ്ണിനെ വീട്ടുകാര്‍ കെട്ടിച് വിടുമ്പോള്‍ ചങ്ക് തല്ലി കരയേണ്ടി വരും .. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ താങ്കള്‍ താങ്കളുടെ സ്വന്തം ചിലവില്‍ നിര്‍ബന്ധമായും കൌണ്സിലിംഗ് കൊണ്ട് പോയിരിക്കണം .. ഇല്ലെങ്കില്‍ നോ രക്ഷ ..

അതുകൊണ്ട് തന്നെക്കാള്‍ മിനിമം 4 വര്ഷം പ്രായം കുറഞ്ഞ പെണ്ണിനെ എങ്കിലും നോക്കുക, പ്രണയിക്കുക , അങ്ങനെ ആകുമ്പോള്‍ ആ കൊച്ചിന്റെ വീട്ടില്‍ കല്യാണ ആലോചനകള്‍ നടക്കുമ്പോള്‍ താങ്കള്‍ക്ക് നേരിട്ട ചെന്ന് പെണ്ണ് ചോദിക്കാം .. പക്ഷെ സ്ഥിരമായി കവലയില്‍ വായിനോക്കലാണ് താങ്കളുടെ ജോലി എങ്കില്‍ അങ്ങോട്ട്‌ പോകേണ്ടതില്ല .. നിങ്ങള്‍ പെണ്ണിന്റെ വീട്ടുകാരുടെ മുന്‍പില്‍ നാണം കെടാന്‍ ഉള്ള സാധ്യത തളളി കളയാന്‍ കഴിയില്ല .. കാരണം ഏതൊരു മാതാപിതാക്കളും തങ്ങളുടെ മകളുടെ നല്ല ഭാവി ആണ് ആഗ്രഹിക്കുന്നത് . അവരെ തെറ്റ് പറയാനും കഴിയില്ല അരിമേടിക്കാന്‍ പ്രണയം മാത്രം പോരല്ലോ കാശും വേണ്ടേ ..അതിനാണ് ജോലി ....

മറ്റൊരു പ്രധാന പ്രശ്നമാണ് ജാതി .. ഇതിനെ മറികടകണമെങ്കില്‍ ഭയങ്കരമായ രീതിയില്‍ നമ്മുടെ കരിയര്‍ വളര്‍ന്നെ പറ്റു. അല്ലെങ്കില്‍ അടിച്ചോണ്ട് പോകാമെന്ന് വെച്ചാല്‍ ഒരു കുട്ടി ആകുന്നത് വരെ എങ്കിലും ക്രിക്കറ്റ് കളിക്കാര്‍ ഉപയോഗിക്കുന്ന പാടുകള്‍ കരുതിയാല്‍ നല്ലതായിരിക്കും . അല്ലെങ്കില്‍ നിന്റെ വീട്ടുകാര്‍ എന്റെ മുട്ടുകാല്‍ തല്ലി ഓടിച്ചെന്നു പ്രിയതമയോടു പറഞ്ഞു കരയേണ്ടി വരും .

പക്ഷെ പേടിക്കണ്ടാത്ത ഒരു പ്രണയം ഉണ്ട് അതാണ് വീട്ടുകാര്‍ നേരത്തെ വാക്ക് പറഞ്ഞുറപ്പിച്ചത് , കല്യാണ നിശ്ചയം കഴിഞ്ഞു കെട്ടുന്നത് വരെ ഉള്ള പ്രണയം (കേട്ടികഴിഞ്ഞാല്‍ ചിലപ്പോ പ്രണയം പോയാലോ ) .. അതില്‍ മുകളില്‍ പറഞ്ഞതിനെ ഒന്നും പേടിക്കണ്ട..

2 . പ്രണയ നൈരാശ്യം.
ഇതിനെ കുറിച്ച് ഇത്രയേ പറയാനുള്ളൂ ...ചത്ത കൊച്ചിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ ... 

വാല്‍കഷ്ണം : 
വേലയും കൂലിയും ഉള്ളവന് പ്രണയിക്കാം , ഈസി ആയി പ്രണയ സാക്ഷാത്കാരം നേടാം . അല്ലാത്തവനും പ്രണയിക്കാം പക്ഷെ പണി കിട്ടും ഉറപ്പാ .


കാമുകിയെ ഒഴിവാക്കാന്‍

ആദ്യം കാമുകി ചോദിക്കുക  സമ്മാനം എന്നാണ് . എന്തെങ്കിലും ചോദിക്കാതെ വാങ്ങിത്തന്ന ചരിത്രം ഇല്ല. ചരിത്രം തിരുത്തപ്പെടുമോയെന്ന് നോക്കാനുള്ള ക്ഷമയും ഇല്ല. അതുകൊണ്ട്‌ സമയം കളയാതെ ചോദിച്ചുവാങ്ങിക്കളയാം എന്ന് കരുതി. ചോദിച്ചു വാങ്ങുമ്പോള്‍ കുറയ്ക്കണ്ടല്ലോന്ന് വിചാരിച്ച്‌, രാഷ്ട്രീയക്കാര്‍ പ്രകടനപത്രിക ഇറക്കുന്നത്‌ പോലെ കാര്യമായിട്ട്‌ തന്നെ ഡിമാന്റ് ഇറക്കി.

ഒന്ന് ----എന്റെ അത്രേം വലുപ്പമുള്ള ടെഡിബെയര്‍ വേണം.

രണ്ട്‌----തന്മാത്രയില്‍ നായകന്‍ നായികയെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതുപോലെ എന്നേം പഠിപ്പിക്കണം. സമ്മാനം ആ രൂപത്തില്‍.

മൂന്ന് ----ലയണ്‍ എന്ന സിനിമയിലെ പാട്ടുസീനില്‍ കാവ്യാമാധവന്‍ ഇട്ടത്പോലെയുള്ള നീലക്കുപ്പായം വേണം.( ഇടാനൊന്നുമല്ലെന്നേ, ഒരു ആഗ്രഹം. അത്ര തന്നെ)

ഡിമാന്റ്‌ കേട്ടതും തുടങ്ങി.

“ഒന്ന് ടെഡി--- അതു വാങ്ങിത്തരുന്നതില്‍ കുഴപ്പമില്ല. പക്ഷെ കല്ലൂം, ആച്ചീം, അപ്പൂം, വിശാഖും, കണ്ണനുണ്ണിമാരും, ഇളയും നിളയും, സ്നേഹയും സാന്ദ്രയും, ഹന്നയും, പിന്നെയും ഉള്ള കുറേ കുട്ടികളും ഒക്കെ ഇവിടെ വരും. അപ്പോ ആ ടെഡി കൊടുക്കണംന്ന് നിനക്ക് തോന്നും. ഒരാള്‍ക്ക്‌ മാത്രായിട്ട്‌ എങ്ങനെയാ കൊടുക്കുക, അതു ശരിയല്ലല്ലോ. അപ്പോള്‍ അത്‌ കാന്‍സല്‍ഡ്‌. 

രണ്ട്‌---- സിനിമയിലെ പാട്ട സ്കൂട്ടര്‍ ആ സീന്‍ കഴിഞ്ഞാല്‍ ഉപേക്ഷിക്കും. നിന്നെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച്‌ നീ ഇതുംകൊണ്ട്‌ പ്രാക്റ്റീസിനു പോയി , എവിടേലും തട്ടിയിട്ട്‌ അതിന്റെ പെയിന്റ്‌ പോയാല്‍ സഹിക്കില്ല. (ഭാര്യ ചത്താലും വേണ്ടീലാ എന്ന്. ഏത്‌?) അതും കാന്‍സല്‍ഡ്‌.

മൂന്ന്---- നെയ്ത്തുകാര്‍ നെയ്ത തുണി മുഴുവന്‍ കാവ്യാമാധവനു വേണ്ടിവന്നിരിക്കും. ഇനി നിനക്കും കൂടെ വേണമെങ്കില്‍ അവര്‍ എത്ര കഷ്ടപ്പെടേണ്ടി വരും. അതും കാന്‍സല്‍ഡ്‌.”

അങ്ങനെ ഭരണപക്ഷം ഡിമാന്‍ഡുകള്‍ നിരസിച്ചു.


അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് കരുതി ഞാന്‍ എന്റെ കഴുതരാഗാമൃതം ആരംഭിച്ചു. സ്വൈര്യം കെട്ടിട്ടെങ്കിലും...എന്തെങ്കിലും വാങ്ങിത്തന്നേക്കാംന്ന് തോന്നിയാലോ. എന്റെ വക ഇതാണെന്നും പറയാമല്ലോ.

“കാറ്റിന്‍ ചെപ്പു കിലുങ്ങീ ദലമര്‍മരങ്ങളില്‍,

രാപ്പാടിയുണരും സ്വരരാഗിയില്‍,

പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം,

ഇതു നമ്മള്‍ ചേരും സുഗന്ധതീരം...”
ഇത്രേം ആകുമ്പോള്‍ കാമുകി അടുത്ത ബസിന് വീട്ടിലോട്ടു പോയ്കോളും 

വാലറ്റം :ഇതു എന്റെ ചിന്തകള്‍ മത്രം ആണ് ....വല്ല സംശയങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ ചോദിക്കുക .......പറയാം 



                                                          -എന്ന്
                                                                 രാഹുല്‍ ജാക്ക് സ്പര്രോ  
                                                                deploma in കുടുംബം കലക്കല്‍ 

തെറികള്‍ rrjacksparrow007@gmail.com എന്ന ഐ ഡി യില്‍ അറിയിച്ചാല്‍ നന്നായിരിക്കും എനിക്കും മറ്റുള്ളവര്കും 

No comments: