Friday, 21 October 2011

ചത്താലും സ്വസ്ഥത തരില്ലേ ?

ഇത് ഒരു സംഭവ കഥ ആണ് കേട്ടോ .....
ഞങ്ങളുടെ വീടിന്‍റെ അടുത്തുള്ള ഒരു വീട്ടിലെ അമ്മച്ചിക്ക്  പെട്ടന്ന് ഒരു ദിവസം  പരലോകത്തേക്കു വിസ കിട്ടി .മരണവീട്ടില്‍ ശവശരീരം കാണാന്‍ ഞാനും  പോയി .അങ്ങനെ ഞാന്‍ ആ വീട്ടില്‍ എത്തി.ആരും ഒന്നും മിണ്ടുന്നില്ല ...കുറച്ചു പേര്‍ മാറിനിന്നു അടക്കം വര്‍ത്തമാനം പറയുന്നുണ്ട് ...ഞാന്‍ ചെവിയോര്‍ത്തു .."ആ തള്ള ഒരു ദുഷ്ട്ട ആണേലും ...അവര് നല്ല സ്ത്രീ ആയിരുന്നു ...ആ ..എന്നാ പറയാനാ ....ഇത്രയെ ആയുസേ വിധിച്ചിട്ടുള്ളൂ ....".ഇതു കേട്ടിട്ട് ഞാന്‍ ഒന്നും പറയാനും പോയില്ല ..കാരണം ഞാന്‍ എന്റെ ശരീരത്തെ അത്ര അധികം സ്നേഹിക്കുന്നു..എന്നാലും അങ്ങേരു പറഞ്ഞത് കേട്ടില്ലേ  "ഇത്രയെ ആയുസേ വിധിച്ചിട്ടുള്ളൂ " ആ തള്ള എണ്‍പത്തി എട്ടാം വയസിലാ കാലന്‍റെ  ബൈകിന്റെ പുറകില്‍ ഇരുന്നു പോയേ ... അങ്ങനെ ഞാന്‍ ഏതൊക്കെ കണ്ടും കേട്ടും മിണ്ടാതെ ഇരിന്നു.
പിന്നെ ഞാന്‍ എന്റെ ബാല്യകാലസ്മരണകള്‍ അയവിറക്കി. ഞങ്ങള്‍ ഇവരുടെ വീടിന്‍റെ പിന്നാമ്പുറതുള്ള പറമ്പില്‍ ആണ് ക്രിക്കറ്റ്‌ കളികുന്നത്...പെട്ടന്ന്  ആലുംമൂടന്‍  ഒരു കിടിലന്‍ ഷോട്ട് ..കൂടെ ഒരു മനോഹരമായ ശബ്ദം ...കിള്ഷ്.....മനസ്സിലായോ ? എനിക്ക് മിമിക്രി നല്ല വശം ഇല്ല .കാറിന്റെ ഫ്രന്റ്‌ ഗ്ലാസ്‌ തവിട് പൊടി.ഞങ്ങള്‍ അടുത്ത കണ്ടം വഴി ചാടി ഓടി ..ഞങ്ങളെ പൂര തെറി ..ഞാന്‍ കൊടുങ്ങലൂര്‍ എവിടെയോ  ആണ് നില്കുന്നതെന്ന് തോന്നി. അവര്‍ എന്റെ അപ്പുപ്പനെയും അമ്മുനെയും കൂടി തെറി വിളിച്ചു .ഞാന്‍ ആലോചിച്ചു ഇപ്പോ എന്റെ പാവം അപ്പുപ്പനും അമ്മുമ്മയും കുഴിയില്‍ കിടന്നു തുമ്മുകായായിരിക്കും.
പെട്ടന്ന്  വര്‍ത്തമാനകാലത്തില്‍ നിന്ന് ഒരു മെസ്സേജ് .പ്രിത്വിരാജ്‌ തമാശകള്‍ ..വായിച്ചില്ല ഫോണ്‍ സ്വിച്ച് ഓഫ് ആക്കി .പെട്ടന്ന്‍ "ഹിമഗിരി തനയെ ..ഹേമലതേ ...." ഇവര്‍ക്ക് മരണവീട്ടില്‍ എങ്ങിലും ഫോണ്‍ സൈലന്റ്  ആക്കാന്‍ വയ്യേ ..കഷ്ട്ടം...
ശവം ധഹിപികുനില്ലേ ? പെട്ടന്ന് പുറകില്‍ നിന്ന് ഒരു ചോദ്യം. ഞാന്‍ പറയുന്നത് മുന്‍പേ  ഏതോ ഒരുത്തന്‍ മറുപടി പറഞ്ഞു .ജെര്‍മനി യില്‍ നിന്ന് മക്കള്‍ വരണ്ടേ..എന്നെട്ടെ കത്തിക്കു ..
ഓ ..ഞാന്‍ പറഞ്ഞില്ല ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ട് ഒരാള്‍ അമേരിക്കയില് മറ്റേ ആള്‍ ജെര്‍മനി ....വമ്പന്‍ ടീം ആണ് .കുറച്ചു കഴിഞ്ഞു ജെര്‍മനിയില്‍ നിന്നുള്ള മകള്‍ വന്നു ..കാറില്‍ നിന്ന് ഇറങ്ങി ..മരണ വീട്ടിലേക്കു ആണെങ്ങിലും പത്രാസിനു യാതൊരു കുറവും ഇല്ല ..ഹൈ ഹീല്‍ ചെരുപ്പും ,പട്ടുസാരിയും ..ഹോ ..വരുന്ന ഇടയ്ക്ക് കഴുത്തില്‍ കിടക്കുന്ന മാല നേരെ ഇടുന്നുണ്ട് ..മകള്‍ വീട്ടിലേക്കു കയറിയതും ..ഇതുവരെ..അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമ പോലെ ഇരുന്ന വീട് ഇപ്പോ ഷാജി കൈലാസിന്‍റെ സിനിമ പോലെ ആയി ..കരച്ചിലും പിഴിച്ചിലും എല്ലാം കൂടി ബഹളമയം.
നമ്മുടെ ജെര്‍മനിചേച്ചി ..ഓടി വന്നു ബോഡിയുടേ അടുത്ത് വന്നു എന്ന് കരഞ്ഞു കൊണ്ട് പറയുകയ .".അയ്യോ ...അമ്മച്ചി എന്നെ ഒറ്റയ്ക്ക്‌ ആകിയേച്ചും പോയല്ലോ "...ഇതു സാധാരണ മരണവീട്ടില്‍ നടക്കുന്നത ..കൂടെ കൊണ്ട് പോകാന്‍ അമ്മച്ചി എന്താ ഊട്ടിയില്‍ സുഖവാസത്തിനു പോയതാണോ ? ഞാന്‍  ഒരു ആത്മഗതാഗതം പറഞ്ഞു. കുറച്ചു കഴിഞ്ഞു ശവത്തിനു ഒറ്റയ്ക്ക് കിടന്നു മടുത്തോ ആവോ ..മക്കള്‍ ദഹിപിക്കാന്‍ ശവം എടുത്തു ...പിന്നേം കളി മാറി ടെസ്റ്റ്‌ ക്രിക്കെറ്റ്നു പകരം ട്വന്‍റി -ട്വന്‍റി  കരച്ചില്‍ ...ടൈറ്റാനിക് സിനിമയുടെ അവസാനം നായികാ നായകനോട് പറയില്ലേ "come back jack..come back"അത് പോലെ നമ്മടെ ജെര്‍മനിചേച്ചി പറഞ്ഞു .."come back ammachi..come back"ഇതു കേട്ടിട്ട് മറ്റൊരു ചേച്ചി ."മോളെ അമ്മച്ചിക്ക് നിന്റെ ഇഗ്ലീഷ് അറിയില്ല നീ മലയാളത്തില്‍ പറ " ഞാന്‍ ചിരിയുടെ വക്കില്‍ എത്തി ..അകത്തു നിന്ന പലരും വാ പൊത്തി  അകത്തേക്ക് ഓടി ഞാന്‍ വിചാരിച്ചു സങ്കടം സഹിക്കവയാതെ.പോയതായിരിക്കും എന്ന് ..പക്ഷെ അതല്ല കാരണം ചിരി unsahikkable ആയിപോയി.....ഞാന്‍ വീട്ടില്‍ വന്നിട്ട് പൂര ചിരി  ..ഹാ ഹാ ഹാ ഹീ ഹീ ഹേ .

മരിച്ച അമ്മച്ചിക്ക് പകരം നിങ്ങള്‍ ആണെങ്ങില്‍ നിങ്ങള്‍ ആ മകളോട് എന്ത് പറയും ?

എന്റെ ഉത്തരം :"എടി ..നിനക്കുള്ള വിസ ഞാന്‍കാലന്‍റെ ഹെഡ് ഓഫീസില്‍ നിന്നും അയച്ചേക്കമെടി."
ഇനി  നിങ്ങളുടെ ഉത്തരം പറയു ..കേള്‍ക്കട്ടെ
കേരള സംസ്കാരം എന്നത് ഓര്മ വേണം 

4 comments:

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

കേരള സംസ്കാരം എന്നത് ഓര്മ ഉണ്ട്...എന്നാലുമിരിക്കട്ടെ ആശംസകള്‍

Unknown said...

ആദ്യമായി ഒരു നന്ദി ഇരിക്കട്ടെ ..കുര്യച്ചന്‍ ചേട്ടനും കേരള സംസ്കാരം എന്നത് ഓര്‍മ്മ മാത്രം ആണ് അല്ലെ ?

Unknown said...

.ടൈറ്റാനിക് സിനിമയുടെ അവസാനം നായികാ നായകനോട് പറയില്ലേ "come back jack..come back"അത് പോലെ നമ്മടെ ജെര്‍മനിചേച്ചി പറഞ്ഞു .."come back ammachi..come back"ഇതു കേട്ടിട്ട് മറ്റൊരു ചേച്ചി ."മോളെ അമ്മച്ചിക്ക് നിന്റെ ഇഗ്ലീഷ് അറിയില്ല നീ മലയാളത്തില്‍ പറ " ഞാന്‍ ചിരിയുടെ വക്കില്‍ എത്തി ..

ath kalakki

Unknown said...

deonet system:ഹോ എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല ഞാന്‍ ഭക്ഷണം കഴിചോണ്ടിരികുമ്പോള്‍ ഇതു ഓര്‍ത്താ പെട്ടന്ന് ചിരി അടക്കാന്‍ കഴിഞ്ഞില്ല.ഭക്ഷണം തലയില്‍ കയറി വല്ലാതെ പ്രശ്നം ഉണ്ടാക്കി....