കുമരകം
കോട്ടയത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കുമരകമാണ്. കോട്ടയത്തുനിന്ന് 14 കിലോമീറ്റര്‍ വയലിന്റെയും ആറിന്റെയും അരികിലൂടെ യാത്ര ചെയ്താലാണ് കുമരകത്ത് എത്തുക. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ കുമരകം മനോഹരമായ ദിവസങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
കെട്ടുവള്ളങ്ങള്‍ വാടകയ്ക്കെടുത്ത് കായലില്‍ കറങ്ങി നടക്കാനും ഏതെങ്കിലും ഒരു തെങ്ങിന്ചുവട്ടിലിരുന്ന് ചൂണ്ടയിടാനും അങ്ങനെ എന്തിനും ഇവിടെ സൌകര്യമുണ്ട്. നല്ല അന്തികള്ള് കിട്ടുന്ന ഷാപ്പുകളും ഇവിടെ യഥേഷ്ടമുണ്ട്. വേമ്പനാട്ട് കായലാണ് കുമരകത്തെ ഇത്രയും സുന്ദരിയാക്കിയത് എന്നും പറയാം. തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് അസ്തമയം കാണുന്നതും, അസ്തമയ സൂര്യന്റെ വെളിച്ചത്തില്‍ മീന്‍പിടുത്തക്കാരെ കാണുന്നതും മനോഹരമാണ്.
കുമരകത്ത് ധാരാളം റിസോട്ടുകളുണ്ട്. അവര്‍ താമസസൌകര്യം മാത്രമല്ല, ആയുര്‍വേദിക് മസാജും ഓഫര്‍ ചെയ്യും.
ഇവിടത്തെ മറ്റൊരു പ്രത്യേകത കുമരകം പക്ഷിസങ്കേതമാണ്. സൈബീരിയന്‍ കൊക്ക്, വെള്ളകൊക്ക്, ഞാറപക്ഷി, എരണ്ട എന്നീ ഇനത്തില്‍പ്പെട്ട ധാരാളം ദേശാടനക്കിളികള്‍ കുമരകം സലിം അലി പക്ഷിസങ്കേതത്തില്‍ സ്ഥിരമായി വിരുന്നെത്തുന്നു. ഏകദേശം 14 ഏക്കര്‍ സ്ഥലത്താണ് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്.
കുമരകത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. വിളഞ്ഞുകിടക്കുന്ന നെല്‍പ്പാടങ്ങളുടെ അരികിലുള്ള കള്ളുഷാപ്പുകളില്‍ നല്ല കരിമീന്‍ പൊള്ളിച്ചതും, ചെമ്മീന്‍ കറിയും ലഭിക്കും. വള്ളത്തില്‍ ഉള്‍നാട്ടിലേക്ക് യാത്ര ചെയ്യുന്നത് പുതിയ അനുഭവമായിരിക്കും. അതിന് പറ്റിയ വള്ളങ്ങള്‍ കുമരകത്ത് വാടകയ്ക്ക് ലഭിക്കും.
ഈ ഫോട്ടോസ് കാണുക ..ക്യാമറ ഉണ്ടായാല്‍ പോരാ ഫോട്ടോ എടുകണം അതിനു സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം ..കുറഞ്ഞത് ക്യാമറ എങ്ങിലും വേണം
2 comments:
ഒരു ഫൈവ്സ്റ്റാര്‍ കള്ളുഷാപ്പിന്റെ പടം കൂടി കൊടുക്കാമായിരുന്നു...
5 സ്റ്റാര്‍ പോരാ 7 സ്റ്റാര്‍ തന്നെ ആകാം
Post a Comment