ഇന്ന് എന്‍റെ ജീവിതത്തില്‍ സംഭവിച്ച ...മറക്കാന്‍ പറ്റാത്ത ...പുതിയ ചില പാഠങ്ങള്‍ പഠിപ്പിച്ച ദിവസമായിരുന്നു ....ഞാനും എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയും(തെറ്റിധരിക്കണ്ട) കൂടി കോട്ടയം ടൌണില്‍ കൂടി നടന്നു പോവുകയാണ്.......ചുമ്മാ ടൌണില്‍ കൂടി സംസാരിച്ചു നടക്കാന്‍ നല്ല രസമാ ..അങ്ങനെ ഞങ്ങള്‍ തിരുനക്കര എത്തി അവിടെ അതാ ഒരാള്‍ താഴെ കിടക്കുന്നു ..കണ്ടാല്‍ പാവം തോന്നും .....ആ പെങ്കൊച്ചിന്‍റെ മുന്നില്‍ ആളാവാന്‍ ഞാന്‍ ഒരു പത്തു രൂപ കൈഇരുന്ന ഭാഗത്തേക് ഇട്ടു ..പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് പുള്ളി ആ പത്തുരൂപ എടുത്തിട്ട് എന്നെ നോക്കി ദേഷ്യത്തോടെ .."ഞാനെന്താ.പിച്ചക്കാരന്‍ ആണെന്ന് കരുതിയോ ....താനെന്നെ കളിയാക്കാന്‍ വന്നതാണോ ?....". രാവിലെ മുതല്‍ പാമ്പായ ആ പുള്ളിക്കാരന്‍ എന്നെ പൂരത്തെറി...തമ്പുരാനെ ഇത് വേലിയേ കിടന്ന പാമ്പാവുമോ ..?......പുള്ളികാരന്‍ നിര്‍ത്തുന്നില്ല .."എതെന്തുവാ മോനെ പത്തുരൂപയോ?...ഇതൊരു ക്വാട്ടരു വാങ്ങാന്‍ പോലും തികയില്ലല്ലോ ...." ഞാനാന്നേല്‍ അവിടെ നിന്ന് ഉരുകുവാ ..എല്ലാരും ഞങ്ങളെ തന്നെ നോക്കി നില്‍ക്കുകയ....അവിടെ നിന്ന് അങ്ങ് സമാധി ആയാലോ ..പെട്ടന്ന് പേഴ്സില്‍ നിന്ന് ഒരു നൂറു രൂപ പുള്ളിയുടെ കയ്യിലേക്ക് കൊടുത്തിട്ട് പയ്യെ മുങ്ങാന്‍ ഒരുങ്ങി .....അപ്പൊ പുള്ളിയുടെ പ്രതികരണം ഞാന്‍ പ്രതീക്ഷിക്കാത് ആണ് ...കുറച്ചു നേരമായി പ്രതീക്ഷിക്കാത്തത് ആണല്ലോ അവിടെ നടക്കുനത് ...ആ പാമ്പ് വേലായുധന്‍ എന്‍റെ കാലിലേക്ക് വീണിട്ട് ..പറയുവാ ..."സാറേ ..സാറെന്‍റെ ദൈവമാ ...."...ഞാന്‍ പിന്നേം നാണംകെട്ടു ....ഇത് കണ്ടോണ്ട് നില്‍ക്കാന്‍ കുറെ ലവന്മാരും ..എന്തെങ്കിലും എവിടേലും നടന്നാല്‍ ഒടനേ ക്യാമറഉള്ള ഒരു മൊബൈലും പൊക്കി പിടിച്ചോണ്ട് വന്നേക്കും ..യു ട്യൂബ് പ്രാന്തന്മാര്‍ ...ഇനി പിച്ചകാര്‍ക്ക് പോലും ഒറ്റ പൈസ കൊടുക്കില്ല എന്ന് ശപഥം ചെയ്തിട്ട് ഞങ്ങള്‍ അവിടുന്ന് മുങ്ങി ..അങ്ങനെ പതിവേപോലെ രാത്രിവരെ ഞാന്‍ തെണ്ടിതിരിഞ്ഞു അവസാനം വീട് പിടിച്ചു .... .ഞാന്‍ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ട് പത്രം വായിക്കാം എന്ന് കരുതി ...സാധാരണ ഈ പത്രവായന ശീലമല്ല ..എന്നാലും ഞാന്‍ വെറുതെ പത്രം വായന തുടങ്ങി ..പെട്ടന്ന് ഞാന്‍ വാരഫലം വെറുതെ ഒന്ന് കണ്ണോടിച്ചു .....ആയില്യം നക്ഷത്രം ...ധനനഷ്ട്ടം മാനഹാനി ,,,,,ങേ പുള്ളി ഇതെങ്ങനെ അറിഞ്ഞു ?.......നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ...അത് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു ...???