Thursday 3 May 2012

കമ്പ്യൂട്ടറും പിള്ളേരും


"ഡീ  ആ കമ്പ്യൂട്ടറിൽ തൊട്ട്‌ കളിക്കല്ലെ, അത്‌ കേട്‌ വരും"

ഇന്നലെ നിങ്ങൾ പുതുതായി വാങ്ങിയ കമ്പ്യൂട്ടർ കൗതുകത്തോടെ 
വീക്ഷിക്കുന്ന,അതിനെ ഒന്ന് തൊട്ട്‌നോക്കുവാൻ ശ്രമിക്കുന്ന 
അനിയത്തിയോട് ആണ് എന്‍റെ അരിശം, എങ്ങനെ 
അരിശപ്പെടാതിരിക്കും. കുടുംബ ബജറ്റിൽനിന്നുംഇറ്റിയെടുത്ത 
ഇവള്‍ക്ക്  വിലയെത്രയാണെന്ന് അവള്‍ക്കുണ്ടോ  അറിയുന്നു.
പക്ഷെ, നിങ്ങൾക്ക്‌ തെറ്റി, നിങ്ങൾ നിങ്ങളുടെ അനിയത്തിയുടെ
 /അനിയന്‍റെ /മകളുടെ /മകന്‍റെ  മർമ്മത്താണ്‌ അടിക്കുന്നതെന്ന് 
ചിന്തിച്ചിട്ടുണ്ടോ?.

കമ്പ്യൂട്ടർ കളിച്ച്‌ കുട്ടികൾ നാശമാവുന്നു എന്ന് ശപിക്കുന്ന 
മാതാപിതാകളെ, നിങ്ങൾ ജീവിക്കുന്നത്‌ ഈ ലോകത്ത്‌ 
തന്നെയാണോ?മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും 
ടൂഷ്യനും വാരികോരിചിലവഴിക്കുന്ന നിങ്ങൾതന്നെയാണ്‌
 പറയുന്നത്‌,മകനെ, കമ്പ്യൂട്ടർ കളികരുതെന്ന്. കഷ്ടം.

കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുവാൻ എറ്റ
വും എളുപ്പമുള്ള മാർഗ്ഗം,അവർക്ക്‌ കമ്പ്യൂട്ടർ ഗെയിം
 കളിക്കുവനുള്ള അവസരം നൽകുക എന്നതിലൂടെയാണ്‌.വളരെ 
പെട്ടെന്ന്, മോസും കീബോർഡും അവന്റെ കൈപിടിയിലോതുങ്ങും,
അവൻ ഒതുക്കും.

ഇനി, നിങ്ങളുടെ പ്രശ്നത്തിലേക്ക്‌.

കുട്ടികൾ കമ്പ്യൂട്ടർ കളിച്ചാൽ, അവൻ അതിലെ സിസ്റ്റം 
ഫയൽ ഡിലീറ്റ്‌ ചെയ്യില്ലെ എന്ന്. ന്യയം. പക്ഷെ, അതിനുള്ള 
പരിഹാരം, അവനെ അകറ്റി നിർത്തലല്ലല്ലോ. ആണോ?.

കുട്ടികൾക്ക്‌ അവരുടെ പേരിൽ, ഒരു അക്കൗണ്ട്‌ തുറന്ന്‌കൊടുക്കൂ,
വെറും യൂസറായി, അവൻ സിംസ്റ്റം ഫയലിൽ കയറില്ല. നിങ്ങളുടെ
 ഫയൽകാണില്ല. ഡിലീറ്റ്‌ ചെയ്യുവാൻ കഴിയില്ല.ഇനി, നിങ്ങളുടെ 
ഫയലുകൾ പ്രോട്ടക്റ്റ്‌ ചെയ്യുവാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഇന്നുണ്ട്‌. 
ഫോൾഡർ ലോക്ക്‌ ചെയ്യാം. ഫയലുകൾ ബാക്ക്‌അപ്പ്‌ ചെയ്യാം. 
അങ്ങനെ പലതും, പല വഴികളും.ഇനി, കുട്ടികൾ നിങ്ങളുടെ 
കമ്പ്യൂട്ടർ ഒരിക്കലും ഉപയോഗികരുതെന്നാണെങ്കിൽ,അവന്‌ ഒരു
 സെകൻഹൻഡ്‌ സിസ്റ്റം വാങ്ങികൊടുക്കൂ. ചിലവ്‌ അധികമില്ലല്ലോ 
ഇന്ന് സിസ്റ്റത്തിന്‌.പക്ഷെ, ഞാൻ അത്മാർത്ഥമായി പറയുകയാണ്‌, 
 നിങ്ങളുടെസിസ്റ്റം എല്ലാ അധികാരത്തോടെയും 
ഉപയോഗിക്കുവാൻ അവന്‌ കൊടുക്കുക. മാക്സിമം അവൻ ചെയ്യുക
, വിൻഡോ ഡിലീറ്റ്‌ ചെയ്യും എന്നല്ലെ. അല്ലാതെ അവൻ കമ്പ്യൂട്ടർ 
തല്ലിപൊട്ടിച്ച്‌ കളയില്ലല്ലോ. അപ്പോഴും പരിഹാരം 
കൈയെത്തുന്നദൂരത്ത്‌ തന്നെ, ഒന്ന് ഫോർമേറ്റ്‌ ചെയ്ത്‌, വിൻഡോ 
റി ഇൻസ്റ്റാൾ ചെയ്താൽ പ്രശ്നം തീർന്നില്ലെ.
കമ്പ്യൂട്ടറിൽ, കാറോ, ബൈക്കോ ഓടിക്കുന്ന കൊച്ചുകുട്ടികളെ 
കണ്ടിരിക്കുന്നവന്റെ ജന്മം സഫലമായി എന്നാണെന്റെഅനുഭവം. 
അത്രക്ക്‌ ഫെർഫെക്റ്റായി, അവർ തിരിയുന്നതും, മറിയുന്നതും,
 കസേരയിൽനിന്ന് താഴെ വീഴുന്നതും കാണുക എന്നത്‌ തന്നെ, 
ഓർത്ത്‌ ചിരിക്കാൻ എനിക്കിപ്പോഴുംവക നൽക്കുന്ന കുട്ടികളുടെ 
ചിത്രം.....

അത്‌കൊണ്ട്‌, ധൈര്യമായി, അവരെ കമ്പ്യൂട്ടർ ഉപയോഗിക്കുവാൻ
 അനുവദിക്കുക. നിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള 
ഗെയിംതിരഞ്ഞെടുക്കുക.

അവർ വളരട്ടെ, പുസ്തകപുഴുകൾ മാത്രമല്ല കുട്ടികൾ, നാളെയുടെ
 വാഗ്ദാനങ്ങൾക്ക്‌ മുന്നിൽ, എന്തിന്റെ പേരിലായാലും,വാതിലുകൾ കൊട്ടിയടക്കാതിരിക്കുക.

NB നിയന്ത്രണം, അവശ്യത്തിന്‌ വേണം. അതോക്കെ നിങ്ങളുടെ ഇഷ്ടം.


ഞാൻ വീണ്ടും പറയുന്നു, കൊച്ചുകുട്ടികൾക്ക്‌ കമ്പ്യൂട്ടർ
 ഗെയിംവാങ്ങികൊടുക്കുക. അവരെ കളിക്കുവാൻ അനുവദിക്കുക.
 അവരുടെ  സംശയങ്ങളെ സ്നേഹത്തോടെ ദൂരികരിക്കുക.


അവര്‍  വളരട്ടെ, ലോകം മുഴുവൻ വിരൽതുമ്പിലോതുകി.