Friday, 4 May 2012

ഗ്രാന്‍ഡ്‌മാസ്റ്റര്‍ vs ഫേസ്ബുക്ക്‌

വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം കൂടി "ഗ്രാന്‍ഡ്‌ മാസ്റ്റര്‍ "
ഇന്നു മുതല്‍ facebook ല്‍ ക്ഷുദ്രജീവികളുടെ അട്ടഹാസങ്ങള്‍ ആയിരിക്കും എങ്ങും ....
കാസനോവയ്ക്ക് ശേഷം മാളത്തില്‍ ഒളിച്ച ഈ "നപുംസകങ്ങള്‍" ഇന്നു മുതല്‍ വീണ്ടും തലപൊക്കി തുടങ്ങും .. കയ്യിലെ ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടി വെച്ച് അവരും കാത്തിരിക്കുകയാണ് , ഒരു മോഹന്‍ലാല്‍ ചിത്രം വരാന്‍ വേണ്ടി .... ഒറ്റ ദിവസം കൊണ്ടാണ് ഈ കൂട്ടര്‍ വലിയ തത്വചിന്തകരും അസാമാന്യ ഭാഷാ പണ്ഡിതരും ആകുന്നത്...... ഇന്നു ആദ്യ ഷോ കഴിയുമ്പോള്‍ മുതല്‍ ഈ നപുംസകങ്ങള്‍ അവരുടെ ജോലി തുടങ്ങും .. പടം ഇഴച്ചില്‍ ആണ് , ക്ലൈമാക്സ്‌ മോശം ആണ് , ലാലേട്ടന്‍റെ വയര്‍ കുറഞ്ഞിട്ടില്ല , അവരുടെ താരം six pack ആണ് എന്നൊക്കെ പറഞ്ഞു ഓരോന്ന് വന്നു തുടങ്ങും .... photoshop ലെ മിടുക്കന്മാര്‍ സ്വയം വില കളഞ്ഞും കൊണ്ട് ഫോട്ടോസ് എഡിറ്റ്‌ ചെയ്തും ആ ചിത്രത്തിന് ഭംഗി കൂട്ടാന്‍ സ്വയം സൃഷ്‌ടിച്ച ഒരു വാചകവും തിരുകികേറ്റി ഇപ്പോഴേ കാത്തിരിക്കുന്നുണ്ടാകും ....

അവരോടു എല്ലാം ഒന്നേ പറയാനുള്ളൂ .... ദയവു ചെയ്തു സിനിമ കണ്ടതിനു ശേഷം മാത്രം മിടുക്കരാകാന്‍ ശ്രമിക്കുക ......
ഇങ്ങനെ എഴുതി കൊല്ലാനുള്ള കഴിവ് കൊണ്ട് നല്ല തിരകഥകള്‍ എഴുതി കഥാദാരിദ്ര്യം നേരിടുന്ന മലയാള സിനിമയെ രക്ഷിക്കുക .......