Friday, 6 January 2012

ബ്ലോക്കില്‍ ഒരു ദിവസം

കുറെ ദിവസം ആയി ഒന്ന് നന്നായി ബ്ലോഗിയിട്ട് ...കാരണം ..എന്തെങ്കിലും കുറ്റം പറയാന്‍ പറ്റിയ വിഷയം കിട്ടണ്ടേ ..നമ്മുടെ കേരളത്തില്‍ അതിനു യാതൊരു പഞ്ഞവും ഇല്ല...


ഞാന്‍ ഇന്ന് കോട്ടയം വരെ പോയി (ഒരു കാര്യവും ഇല്ല ).....നമ്മുടെ ചാണ്ടി സാറിന്‍റെ ജനസമ്പര്‍ക്ക പരിപാടി നടക്കുകയാണ് ..അതുകൊണ്ടാ ടൌണില്‍ നല്ല ബ്ലോക്ക്‌. ........, ഞാന്‍ കോട്ടയം ലോഗോസ് റോഡില്‍ ബ്ലോക്കില്‍ കിടക്കുന്നു....നട്ടുച്ച നേരം..പൊരിഞ്ഞ വൈയില്‍ ഹെല്‍മെറ്റ്‌ വച്ചത് കാരണം നല്ല പുകച്ചില്‍. .ഈ പോലീസുകാരേ  ഇത് കാണിച്ചില്ലേ വല്ലാത്ത അവര്‍ക്ക് സുക്കേട്‌ ആണ് ..പക്ഷെ ഈ കുന്ത്രാണ്ടം വച്ചോണ്ട് നടക്കാനാ പാട്...ഞാന്‍ ബ്ലോക്കില്‍ കിടന്നിട്ട് അഞ്ചു മിനുട്ട് ..എന്‍റെ വലതു വശത്തു ഒരു ഇന്നോവ കിടക്കുന്നു ..അതില്‍ ഒരു കുടുംബവും ..അച്ഛനും അമ്മയും ഒരു പയ്യനും ...പിന്നെ ,പിന്നെ  ഒരു ഇരുപത്‌ വയസ് പ്രായം ഉള്ള കിടിലന്‍ പീസ്‌  പെങ്കൊച്ച് ........ഹി ഹി ഹി ..പെങ്കൊച്ച് ഐ പോഡില്‍ പാട്ട് കേള്‍ക്കുന്നു ..,,കീ ..കീ ..കീ  പുറകില്‍ നിന്നും മുന്‍പില്‍ നിന്നും ഹോണോടു ഹോണ്‍ ....കുറച്ചു നേരം ഞാന്‍ സഹിച്ചു ...തൊട്ടടുത്ത്‌ കിടന്ന ഇന്നോവ കുടുംബവും ഹോണ്‍ അടി തുടങ്ങി ..കീ ..കീ കീ പോം ..പോം ...ഹോ സഹിക്കാന്‍ വയ്യേ ...വല്ലാത്ത തൊല്ല തന്നെ ..അപ്പോള്‍ എന്‍റെ മനസിലേ മാന്യന്‍ ചങ്ങലയും പൊട്ടിച്ചു വന്നു ...ഞാന്‍ ഇന്നോവയുടെ ഗ്ലാസില്‍ ചെറുതായി ഒന്ന് തട്ടി .."ഹാ A/C ഇട്ടു സുഖമായി ഇരിക്കുവാ "...ഞാന്‍ ഒരു ആത്മഗതാഗതം പറഞ്ഞു ..ഗ്ലാസ്‌ തുറന്നപ്പോ പുള്ളി ഇങ്ങോട്ട് ഒരു ചോദ്യം "മോനെ ബ്ലോക്ക്‌ ഇപ്പോഴെങ്ങാനും മാറുവോ ??..അപ്പോള്‍ നമ്മുടെ ഇന്നോവ പെങ്കൊച്ച് ഫ്രണ്ട്‌ സീറ്റ്‌ന്‍റെ ഇടയിലുടെ തല പുറത്തേക്കു ഇട്ടു ഞങ്ങള്‍ പറയുന്നത് കേട്ട് നിന്നു ..  " മാഷേ.. ജനസമ്പര്‍ക്ക പരിപാടി ആയതുകൊണ്ട് ബ്ലോക്ക്‌ ആണ് ഇപ്പോള്‍ മാറില്ല അതുകൊണ്ട് ഹോണ്‍ അടിച്ചിട്ട് കാര്യം ഇല്ല ."എന്‍റെ വിജ്ഞാനം അവിടെ വിളമ്പി ....(മോനെ....... മനസ്സില്‍ ഒരു ഇന്നോവ പെങ്കൊച്ച് )...പെട്ടന്ന് മുന്‍പില്‍ കിടന്ന വണ്ടി നീങ്ങി തുടങ്ങി ...ഹോ രക്ഷപെട്ടു ...പക്ഷെ വണ്ടി വെറും അന്‍പത് അടി നീങ്ങി ..പിന്നേം കഥ ത ദൈവ(പിന്നേം ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നും പറയും ) ....ഹോ എന്തൊരു  വൈയില്‍ ഞാന്‍ മാറി ഒരു മരതണലില്‍ നിന്നു ..അവിടെ ഞാന്‍ ഒരു അര മണിക്കൂര്‍ ..എല്ലാ വണ്ടിയും സ്റ്റാര്‍ട്ട്‌ ആയി... ഞാന്‍ ഓടി പോയി എന്‍റെ സകടത്തില്‍ കയറി വണ്ടി എടുത്തു ..വണ്ടി നീങ്ങി തുടണ്ടി ...ഒരു ഫോണ്‍ കോള്‍ ..ഞാന്‍ വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി ഫോണ്‍ എടുത്തു ..".ബന്ധുവാര്  ശത്രുവാര് ബന്ധനതിന്‍ നോവരിയും കിളിമകളേ പറയു ...ഈ പാട്ട് സെറ്റ്‌ ചെയുവാന്‍ ഒന്ന് അമര്‍ത്തുക ...ഹയ്യോ കൊല്ലും ഞാന്‍ ..ഒരു മനുഷ്യന്‍ ചാവാന്‍ കിടക്കുമ്പോഴാണോ അവന്മാരുടെ ബന്ധുവാര് ശത്രുവാര് എന്നുള്ള സര്‍വേ ......കീ ..(സിനിമയില്‍ ഇത്തരം ഡയലോഗ് പറയുമ്പോള്‍ ഈ ശബ്ദം കേള്‍ക്കാം )..പിന്നേം ഞാന്‍ ബ്ലോക്കില്‍.... ,.... ഇന്നോവ മുന്നില്‍ പോയി ....അവര്‍ അകലെയായി ..ഫോണ്‍ വരാന്‍ കണ്ട നേരം ...എന്‍റെ  അന്തരന്മാവില്‍ വെറുതെ കിടന്ന സര്‍ക്കസുകാരന്‍ അനര്‍ഗള നിര്‍ഗളമായി പുറത്തേക്കു പ്രവഹിക്കുവാന്‍ തുടങ്ങി (ദയവായി ഈ പറഞ്ഞത് ഒന്നുകൂടി പറയാന്‍ പറയരുത് ഞാന്‍ കഷ്ട്ടപെട്ടു പോവും ) അങ്ങനെ ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി വണ്ടികള്‍ക്കിടയിലൂടെ പോയി പിന്നെ കുറച്ചു നേരം ഫൂട്ട് പാത്തില്‍ കൂടിആയി യാത്ര പിന്നെ കുറച്ചു നേരം റോഡില്‍ അപ്പോള്‍ അതാ മുന്നില്‍ ഒരു പോലീസുകാരന്‍...,... തടിച്ചു കൊഴുത്തു ഉരുണ്ടു കറുത്ത് കരുവാളിച്ച രൂപം "നീ ആരുടെ അടിയന്തത്തിനു പായിസം വയ്ക്കാന്‍ അടുപ്പ് കല്ല്‌ എടുക്കാന്‍ പോകുവാ "..സോറി സാറെ എനിക്ക് റെയില്‍വേ സ്റ്റേഷനില്‍ പെട്ടന്ന് എത്തണം ..എന്ന് പറഞ്ഞു രക്ഷപെട്ടു ..പിന്നേം ഞാന്‍ ബ്ലോക്കില്‍ തന്നെ ..മുഷിക സ്ത്രീ പിന്നേം മുഷിക സ്ത്രീ ...പെട്ടന്ന് ഒരു നിലവിളി ശബ്ദം കേള്പിച്ചു കൊണ്ട് ഒരു ആംബുലന്‍സ്.. പോലീസുകാരന്‍ അതിനു പോവാന്‍ വഴി ഒരുക്കി .പക്ഷെ അതില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുനുല്ലു..അപ്പോഴാ ഞാന്‍ ആംബുലന്‍സിന്‍റെ പേര് നോക്കിയത് നവചേതന സ്വയം സഹായസംഗം.......... ഇതാണോ സ്വയം സഹായം ..പണ്ട് ഹോസ്പത്രി കള്‍ക്ക് മാത്രമേ ആംബുലന്‍സ് ഉണ്ടായിരുനോല്ല് ,,ഇന്നോ എല്ലാ കുടുംബശ്രീകാര്‍ക്കും  ആംബുലന്‍സ് ..ഹോ അന്യായം ...ഇനി എല്ലാ വീട്ടിലും ഓരോ ആംബുലന്‍സ് ഉണ്ടായിരുനെങ്കില്‍ ഇത് പോലെ ആര്‍കും ബ്ലോക്കില്‍ കിടക്കണ്ട ..പയ്യേ ബ്ലോക്ക്‌ മാറി.. ദൈവത്തിനു സ്തുതി ..    ഞാന്‍ വീട്ടിലേക്കു വച്ചുപിടിച്ചു ....


എനിക്ക് പിന്നീട് ഗൂഗിള്‍ അമ്മച്ചിയില്‍ നിന്നു കിട്ടിയതാ ആംബുലന്‍സിന്‍റെ മറ്റൊരു ഉപയോഗം


എനിക്ക് ഇതൊക്കെ കാണുമ്പോള്‍ ചൊറിഞ്ഞുവരും