Sunday, 29 January 2012

മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍





മൊബൈലില്‍ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ് .
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഫ്രിംഗ് .

രജിസ്റ്റര്‍ ചെയ്താല്‍  നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി വീഡിയോ വോയിസ്‌ കാള്‍ ചെയ്യാന്‍ സാധിക്കും .  രജിസ്റ്റര്‍ ചെയ്യുംബോള്‍ കിട്ടുന്ന യുസര്‍നൈം ഉപയോഗിച്ച് ഫ്രണ്ട്സിനെ  ആഡ് ചെയ്യാനും കഴിയും . മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ തന്നെ നിങ്ങളുടെ യാഹൂ , ഗൂഗിള്‍ , ഹോട്മെയില്‍ ,  തുടങ്ങിയ അക്കൌണ്ടുകളും ഇതിലൂടെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും .
   
                                                 കൂടാതെ ഫ്രിംഗ്  അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ ക്യാമറ ഉള്ള ഫോണ്‍ വഴി ത്രീജി(3G) അല്ലെങ്കില്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ്‌ വഴി ഫ്രിംഗ് ടു ഫ്രിംഗ് വീഡിയോ കാള്‍ അല്ലെങ്കില്‍ വോയിസ്‌ കാള്‍ ചെയ്യുവാനും ഇതില്‍   കഴിയും .



                നിങ്ങളുടെ യാഹൂ , ഗൂഗിള്‍ സുഹൃത്തുക്കളുമായും വോയിസ്‌ കാള്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും . ഓണ്‍ലൈനില്‍ ഉള്ളവരുമായി ഫയലുകള്‍ , ഫോട്ടോ ,വീഡിയോ എന്നിവ അയക്കാനും സാധിക്കും .

         നോക്കിയ ഫോണില്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഒവി (ovi) സ്റ്റോറില്‍ നിന്നോ  ഡൌണ്‍ലോഡ് ചെയ്യുക  .N73 തുടങ്ങിയ ചില ഫോണുകളില്‍ വീഡിയോ കാള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല . എന്നാല്‍ 6120c തുടങ്ങിയ ഫോണുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

         ഫ്രിംഗ് വെബ്സൈറ്റ് അഡ്രസ്‌ fring.com  
                   



No comments: