

എയ്ത അമ്പും, വിട്ട ഇ-മെയിലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് പറയാറ്.അമ്പ് തിരിച്ചെടുക്കാന്‍ പറ്റില്ലായിരിക്കും,എന്നാല്‍ ഇ-മെയിലോ?സംശയിക്കേണ്ട, തിരിച്ചെടുക്കാം...
മെയില്‍ സെന്‍റ് ചെയ്തതിനു ശേഷം ആയിരിക്കും അതില്‍ തെറ്റുണ്ടെന്ന് തോന്നുക,അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുക.ഇത്തരം സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടായിരിക്കും.ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതി നമ്മള്‍ സമാധാനിക്കാറാണ് പതിവ് .എന്നാല്‍ 5 - 10 സെക്കന്റ്‌നുള്ളില്‍ ജി-മെയില്‍ യൂസേര്‍സിന് സെന്‍റ് ചെയ്ത മെയില്‍ തിരിച്ചു വിളിക്കാന്‍ കഴിയും.എങ്ങനെയെന്നല്ലെ...നമുക്ക് നോക്കാം...
അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ജി-മെയില്‍ Sign in ചെയ്യുക.അതില്‍ മുകളില്‍ വലതു ഭാഗത്തായി കാണുന്ന Settings എന്നതില്‍ ക്ലിക്കുക.ശേഷം അതില്‍ നിന്നും Labs എന്ന ടാബില്‍ ക്ലിക്കുക.

അപ്പോള്‍ വരുന്ന ലിസ്റ്റില്‍ നിന്നും Undo Send എന്നത് തിരഞ്ഞെടുക്കുക.അത് Disable എന്നാണെങ്കില്‍ Enable എന്നാക്കി സേവ് ചെയ്യുക.(ചിത്രം കാണുക)

ഇനി നാം അയക്കുന്ന ഇ-മെയിലില്‍ Send ലിങ്ക് ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ Your message has been send ലിങ്കിനടുത്തു തന്നെ Undo ബട്ടനും കാണാന്‍ കഴിയും.ഇത് ഒരു 5 -10 സെക്കന്‍റ് സമയം മാത്രമേ നിലനില്‍ക്കുകയുള്ളൂ.ഈ സമയത്തിനുള്ളില്‍ Undo ചെയ്തിരിക്കണം.(അതായത് ,അയച്ച മെയില്‍ തിരിച്ചു വിളിക്കണമെങ്കില്‍ Undo ക്ലിക്കുക)

No comments:
Post a Comment