എന്തിന് വെറുതെ കൈ കുഴക്കണം കമ്പ്യൂട്ടര്‍ തനിയെ ടൈപ്പ് ചെയ്യുമെന്നെ
നിങ്ങള്‍ മുന്‍പ് ടൈപ്പ് ചെയ്തു പ്രിന്റ് എടുത്തു വെച്ച ഫയല്‍ കമ്പ്യൂട്ടറില്‍ നിന്നും നഷ്ടപെട്ടുവോ? അതെല്ലെങ്കില്‍ മറ്റൊരാളുടെ ബയോ ഡാറ്റ കോപ്പി അടിച്ച് അതില്‍ നിങ്ങള്ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി മലയാളി സ്റ്റൈലില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന ഒരു മഹാനാണോ നിങ്ങള്‍ ?... പേപ്പറില്‍ നോക്കി ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് കമ്പ്യൂട്ടറിനെ ഏല്പിച്ചാല്‍ എങ്ങനെ ഇരിക്കും ...? സ്വസ്ഥം അല്ലേ .. കോപ്പി എടുക്കേണ്ട പേപ്പര്‍ സ്കാനര്‍ വഴിയോ ക്യാമറ വഴിയോ കമ്പ്യൂട്ടറില്‍ എത്തിച്ച ശേഷം മിനുട്ടുകള്‍ക്കകം അവ എഡിറ്റ് ചെയ്യാവുന്ന രൂപത്തില്‍ ( ടെക്സ്റ്റ് രൂപത്തില്‍ )മൈക്രോസോഫ്റ്റ് വേര്‍ഡ് ഇല്‍ എത്തിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ കളെ OCR (Optical Character Recognitio) എന്ന് വിളിക്കാം അത്തരം ഒരു സോഫ്റ്റ്‌വെയര്‍ ആണ് Ebby fine reader . ജര്‍മന്‍,ഇംഗ്ലീഷ്,ഫ്രഞ്ച്,സ്പാനിഷ് തുടങ്ങി നിരവധി ഭാഷകള്‍, ഗണിതപരമായ ചിഹ്നങ്ങള്‍ തുടങ്ങിയവ കോപ്പി ചെയ്യാന്‍ Ebby fine reader നു കഴിയും ഇതൊരു സൌജന്യ സേവനം അല്ലെങ്കിലും പതിനഞ്ചു ദിവസത്തെ ട്രയല്‍ വെര്‍ഷന്‍ ഉപയോഗിക്കാനാവും. കൈ കൊണ്ടെഴുതിയതും ഇതു പോലെ ചെയ്യാമെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ( ഫുള്‍ വെര്‍ഷന്‍ സൌജന്യമായി മറ്റു ചില സൈറ്റുകളില്‍ ലഭ്യമാണ്). Ebby fine reader ഡൌണ്ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment